ദുർമന്ത്രവാദത്തിന്റെ ഭാഗമായുള്ള നരബലിയിൽ പ്രതികളുടെ ക്രൂരത വിവരിച്ച് റിമാൻഡ് റിപ്പോർട്ട്. സാമ്പത്തിക ഉന്നതിക്കും ഐശ്വര്യത്തിനും വേണ്ടിയാണ് ക്രൂരമായ കൊലപാതകം നടത്തിയത്. മൃതദേഹങ്ങൾ അറുത്ത് കഷണങ്ങളാക്കി ബക്കറ്റിലിട്ട് കുഴിച്ചിട്ടതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ പകർപ്പ് http://kazhakuttom.net/ നു ലഭിച്ചു. പ്രതികളെ ഈ മാസം 26 വരെ റിമാൻഡ് ചെയ്തു.
പ്രതികൾ അന്ധവിശ്വാസത്തിന്റെയും ആഭിചാരത്തിന്റെയും പേരിൽ മനുഷ്യകുരുതി നടത്തിയവരെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കുറ്റകൃത്യം ഇവർ ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം നൽകരുത്. നരബലിക്കുപുറമേ പ്രതികൾക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നോ എന്നും കണ്ടെത്തേണ്ടതുണ്ട്. അതിക്രൂരമായാണ് റോസ്ലിനെയും പത്മത്തെയും കൊലചെയ്തത്.
10 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് എത്തിച്ച റോസിലിനെ കട്ടിലിൽ കെട്ടിയിട്ട ശേഷമാണ് കൊലപ്പെടുത്തിയത്. ജീവനോടെ രഹസ്യഭാഗത്ത് കത്തി കയറ്റിയ ശേഷം ആ കത്തി ഉപയോഗിച്ച് കഴുത്തറുത്തത് ലൈലയാണ്. റോസ്ലിന്റെ മാറിടങ്ങൾ ഭഗവൽ സിംഗ് അറുത്തുമാറ്റി. മൂന്നു പ്രതികളും ചേർന്ന് മൃതദേഹം വെട്ടി നുറുക്കി ബക്കറ്റിലാക്കി കുഴിച്ചിട്ടു. പണം സംബന്ധിച്ച് തർക്കത്തിനിടെ കഴുത്തിൽ പ്ലാസ്റ്റിക് കയർ ഇട്ട് കുരുക്കി ബോധം കെടുത്തിയ ശേഷമാണ് പത്മത്തെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇതിന് നേതൃത്വം നൽകിയത് മുഹമ്മദ് ഷാഫിയാണ്. 56 കഷ്ണങ്ങളാക്കിയാണ് മൂന്നുപേരും ചേർന്ന് പത്മത്തെ കുഴിച്ചിട്ടത്. സാമ്പത്തിക ഉന്നതിയും ഐശ്വര്യവും ഉണ്ടാകുന്നതിനായാണ് ദേവീപ്രീതിക്ക് മനുഷ്യകുരുതി നടത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
താൻ വിഷാദ രോഗിയാണെന്ന് ലൈല കോടതിയെ അറിയിച്ചു. പ്രതികളെ ഈ മാസം 26 വരെ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പ്രതികൾക്കായുള്ള കസ്റ്റഡി അപേക്ഷ പൊലീസ് ഇന്നുതന്നെ സമർപ്പിക്കും.
പ്രതികള്‍ അന്ധവിശ്വാസത്തിന്റെയും ആഭിചാരത്തിന്റെയും പേരില്‍ മനുഷ്യകുരുതി നടത്തിയവരെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്





0 Comments