കഠിനംകുളം; കഠിനംകുളത്ത് ക്ഷേത്ര പൂജാരിയുടെ ഭാര്യയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കഠിനംകുളം വടക്കേവിള ഭരണിക്കാട് പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യ ആതിര (30) ആണ് കഴുത്തിനു കുത്തേറ്റു മരിച്ചത്. വെളുപ്പിന് അഞ്ചുമണിക്ക് പൂജയ്ക്ക് ക്ഷേത്രത്തിൽ പോയി ഉച്ചയ്ക്ക് 11:00 മണിയോടെ മടങ്ങിയെത്തിയ രാജീവാണ് ആതിരയെ മരിച്ച നിലയിൽ ആദ്യം കണ്ടത്. ക്ഷേത്രത്തിന് സമീപത്തെ വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്.
ഉടൻ തന്നെ കഠിനംകുളം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊലപാതകം ആണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ 9:30 ന് ശേഷമാണ് സംഭവം. 8.30ന് ആതിര മകനെ സ്കൂളിൽ പറഞ്ഞയച്ചിരുന്നു. കൂടാതെ ഏകദേശം 9:30 മണിയോടെ അയൽവാസിയും റോഡിൽ വെച്ച് കണ്ടതായി പറയുന്നു.
ഇൻസ്റ്റഗ്രാം വഴി ആതിരയുമായി സൗഹൃദത്തിലായ, എറണാകുളം സ്വദേശിയായ ജോൺസൺ എന്ന യുവാവാണ് പ്രതിയെന്ന് സംശയിക്കുന്നു. ഇയാൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. യുവാവ് രണ്ട് ദിവസം മുമ്പും ഇവിടെ എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. യുവതിയുടെ സ്‌കൂട്ടറും വീട്ടിൽ കാണാനില്ല. ക്ഷേത്ര കമ്മിറ്റിക്കാർ താമസിക്കാൻ എടുത്ത് നൽകിയ വീട്ടിൽ വെച്ചാണ് ആതിര കൊല്ലപ്പെട്ടത്.
പൂജാരി ക്ഷേത്രത്തിൽ പോയി തിരിച്ചെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 11:00 മണിയോടെയാണ് സംഭവം





0 Comments