/uploads/news/news_പുതുപ്പള്ളി_ഉപതിരഞ്ഞെടുപ്പിന്_പിന്നാലെ_മ..._1694169581_8518.png
BREAKING

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് പിന്നാലെ മണര്‍കാട് സംഘര്‍ഷം


കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് പിന്നാലെ മണർകാട് സംഘർഷം . ഡിവൈഎഫ്‌ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തെ തുടർന്ന് പോലീസ് ലാത്തി വീശി. ഇരു ഭാഗത്തെയും പ്രവർത്തകർ പരസ്പരം മർദ്ദിച്ചു. ഡിവൈഎഫ്‌ഐ പ്രവർത്തർ മർദ്ദിച്ചെന്ന് യൂത്ത് കോൺഗ്രസും, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞെന്ന് ഡിവൈഎഫ്‌ഐയും ആരോപിച്ചു. ഇരു വിഭാഗത്തെയും പിരച്ചുവിടാനുളള ശ്രമത്തിലാണ് പോലീസ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ ചരിത്ര വിജയമാണ് നേടിയത്.53 വർഷം നിയമസഭയിൽ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്റെ ജയം. 36,454 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ വിജയം നേടിയത്. 2011 തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സുജ സൂസൻ ജോർജിനെതിരെ 33,255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മണ്ഡലത്തിൽ ഉമ്മൻ ചാണ്ടിയുടെ ഉയർന്ന ഭൂരിപക്ഷം. എന്നാൽ 2021ൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറഞ്ഞിരുന്നു.

അതേസമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എല്ലാ ശക്തി കേന്ദ്രങ്ങളിലും തകർന്നടിഞ്ഞ് എൽഡിഎഫ്. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചപ്പോൾ 1213 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷം നേടിയ മണർകാട് ബൂത്തിലും മുന്നേറാൻ സാധിച്ചില്ല. ആകെ മീനടം ഗ്രാമപഞ്ചായത്തിലെ 153-ാം ബൂത്തിലാണ് 165 വോട്ടിന്റെ ലീഡ് ജെയ്ക് പിടിച്ചത്. സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ബൂത്തിലും മന്ത്രി വി എൻ വാസവിന്റെ ബൂത്തിലും ജെയ്ക് പിന്നിലായി. വി എൻ വാസവന്റെ ബൂത്തിൽ 241 വോട്ട് മാത്രമാണ് ജെയ്ക് നേടിയത്.

പുതുപ്പള്ളി തിരഞ്ഞെടുപ്പ് ചിത്രത്തിൽ എങ്ങും തെളിയാതെ ബിജെപി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തകർന്നടിഞ്ഞ് ബിജെപി. ലിജിൻ ലാലിനെ മുന്നിൽ നിർത്തി തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് 6447 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്. കഴിഞ്ഞ തവണ 11000 വോട്ടുകൾ പിടിച്ച സ്ഥാനത്താണ് ഈ വോട്ട് ചോർച്ച. ഏകദേശം 5000 വോട്ടുകളുടെ ചോർച്ചയാണ് ബിജെപിക്ക് സംഭവിച്ചത്.

മണര്‍കാട് ഡിവൈഎഫ്‌ഐ - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.

0 Comments

Leave a comment