/uploads/news/news_പോപ്പുലർ_ഫ്രണ്ട്_നേതാവ്_അബ്ദുൾ_സത്താറിനെ..._1664792302_7052.png
BREAKING

പോപ്പുലർ ഫ്രണ്ട് നേതാവ് അബ്ദുൾ സത്താറിനെ കോടതി എൻഐഎ കസ്റ്റഡിയിൽ വിട്ടു


പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യലിനായി അഞ്ച് ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു. കൊച്ചിയിലെ എൻഐഎ കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് നിന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

പോപ്പുലർ ഫ്രണ്ടിന് ലഭിച്ച വിദേശ ഫണ്ടിനെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും ഇക്കാര്യത്തിൽ അബ്ദുൾ സത്താറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതിയെ അറിയിച്ചു.

തീവ്രവാദ സംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്‍റ്, ബിനാമി സ്വത്തുക്കൾ വാങ്ങൽ എന്നിവയും പരിശോധിക്കുന്നുണ്ട്. അതേസമയം, പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളിൽ എൻ.ഐ.എ പ്രാഥമിക അന്വേഷണം നടത്തുന്നുണ്ടെന്നാണ് വിവരം. ഈ അക്രമം നടത്തിയവരിലൂടെ സംഘടനയുടെ താഴേത്തട്ടിലേക്കെത്താമെന്നാണ് അന്വേഷണ ഏജൻസിയുടെ കണക്കുകൂട്ടൽ. 

തീവ്രവാദ സംഘടനകളിലേക്കുള്ള റിക്രൂട്ട്മെന്‍റ്, ബിനാമി സ്വത്തുക്കൾ വാങ്ങൽ എന്നിവയും പരിശോധിക്കുന്നുണ്ട്.

0 Comments

Leave a comment