/uploads/news/news_വയനാട്_കുപ്പാടിത്തറയിലിറങ്ങിയ_കടുവയെ_മയക..._1673692752_4948.png
BREAKING

വയനാട് കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി, ക‍ര്‍ഷകനെ ആക്രമിച്ച കടുവയെന്ന് സ്ഥിരീകരണം


കല്‍പ്പറ്റ: വയനാടിനെ വിറപ്പിച്ച കടുവ പിടിയിലായി. കുപ്പാടിത്തറയില്‍ വെച്ച് കടുവയെ വനപാലകര്‍ മയക്കുവെടി വെച്ച് പിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കര്‍ഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവ ജില്ലയിലാകെ ഭീതി ജനിപ്പിച്ചിരുന്നു. നാട്ടുകാര്‍ പുറത്തിറങ്ങാന്‍ പോലും ഭയപ്പെട്ടിരുന്നു.

വനംവകുപ്പ്, ആര്‍ആര്‍ടി സംഘങ്ങൾ  പ്രദേശമാകെ വളഞ്ഞാണ് പരിശോധന നടത്തിയത്. ഇതില്‍ കടുവയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് മയക്കുവെടിവെച്ചത്. രണ്ട് തവണ വെടിയുതിര്‍ത്തെന്ന് വനംവകുപ്പ് അറിയിച്ചു. അതേസമയം വെടിയേറ്റ് മയങ്ങി വീണ കടുവയെ വലയിലാക്കിയാണ് കൂട്ടിലേക്ക് മാറ്റിയത്.

1

 കടുവയെ ബത്തേരിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയത്. നേരത്തെ കടുവയെ പിടിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രദേശത്താകെ പ്രക്ഷോഭം നടത്തിയിരുന്നു. രാഷ്ട്രീയ കക്ഷികള്‍ ഹര്‍ത്താലും പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് വനംവകുപ്പും, വനംവകുപ്പ് ഉദ്യോഗസ്ഥരുമെല്ലാം സമ്മര്‍ദത്തിലായിരുന്നു.

കാടിളക്കി തന്നെ കടുവയെ പിടിക്കാനായിരുന്നു നിര്‍ദേശം. മയക്കുവെടി വെക്കുന്നത് അവസാനത്തെ കാര്യമാണെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ നാട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് മയക്കുവെടി വെക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അത്യന്തം അപകടകാരിയാണ് ഈ കടുവയെന്നായിരുന്നു വിലയിരുത്തല്‍.

ഇന്ന് രാവിലെ കുപ്പാടിത്തറയിലെ കാപ്പിത്തോട്ടത്തില്‍ വെച്ചാണ് കടുവയെകണ്ടത്. പിന്നീട് ഈ കടുവ പ്രദേശത്ത് തന്നെയുള്ള വാഴത്തോട്ടത്തിലേക്ക് കടക്കുന്നതായി നാട്ടുകാര്‍ കണ്ടിരുന്നു. തുടര്‍ന്ന് ഇവരാണ് ഇക്കാര്യം വനപാലകരെ അറിയിച്ചത്. ഇതിന് പിന്നാലെ തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ സംഘം സ്ഥലത്തെത്തിയത്.

കടുവയുടെ കാല്‍പ്പാടുകള്‍ ഇതിനിടെ കണ്ടെത്തി. ഇത് പരിശോധിച്ച ശേഷം വനപാലകര്‍ അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് മയക്കുവെടി വെച്ച് കടുവയെ പിടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മൊത്തം ആറ് തവണയാണ് വെടിയുതിര്‍ത്തെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ട്.

പുതുശ്ശേരിയില്‍ കഴിഞ്ഞ ദിവസം കര്‍ഷകനെ ആക്രമിച്ച് കൊന്ന് കടുവയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രധാന കാരണം പുതുശ്ശേരിയില്‍ നിന്ന് ഏകദേശം പതിനഞ്ച് കിലോമീറ്റര്‍ അപ്പുറത്തുള്ള സ്ഥലമാണ് കുപ്പാടിത്തറ. അതുകൊണ്ട് ഇത്രയും ദൂരം താണ്ടി വന്ന കടുവയാണോ ഇതെന്ന് പരിശോധിക്കണം.

നേരത്തെ കര്‍ഷകനെ ആക്രമിച്ച ശേഷം ഈ കടുവ കാണാമറയത്തായിരുന്നു. അതില്‍ നാട്ടുകാര്‍ ആകെ ഭയത്തിലായിരുന്നു. പുറത്തിറങ്ങാന്‍ പോലും പലര്‍ക്കും ഭയമായിരുന്നു. ഏത് നിമിഷവും കടുവ ചാടിവീഴാമെന്ന അവസ്ഥയായിരുന്നു. പുതുശ്ശേരി പക്ഷേ സ്ഥിരമായി വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാവുന്ന സ്ഥലമായിരുന്നില്ല.

വെടിയേറ്റ് മയങ്ങി വീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലേക്ക് മാറ്റി. ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.

0 Comments

Leave a comment