/uploads/news/news_സിനിമയിൽ_അവസരം_വാഗ്ദാനം_ചെയ്ത്_യുവതിയെ_പ..._1675337279_1851.png
BREAKING

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കൊച്ചിയിൽ നിർമാതാവ് അറസ്റ്റിൽ


കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കൊച്ചിയിൽ നിർമാതാവ് അറസ്റ്റിലായി. ചലച്ചിത്ര നിർമാതാവും വ്യവസായിയുമായ മാർട്ടിൻ സെബാസ്റ്റ്യനാണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സിനിമയിൽ അവസരം നൽകാമെന്നും, വിവാഹം കഴിക്കാമെന്നും വാഗ്ദാനം നൽകിയാണ് മാർട്ടിൻ സെബാസ്റ്റ്യൻ പീഡിപ്പിച്ചതെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 2000 മുതലാണ് പീഡനം നടന്നത്. ഇക്കാലയളവിൽ വയനാട്, മുംബൈ, തൃശൂർ, ബംഗളൂരു എന്നിവിടങ്ങളിൽ വച്ച് പീഡിപ്പിച്ചു എന്നാണു യുവതിയുടെ പരാതി.

കൂടാതെ 78,60,000 രൂപയും 80 പവൻ സ്വർണവും മാർട്ടിൻ സെബാസ്റ്റ്യൻ തട്ടിയെടുത്തതായും പരാതിക്കാരി ആരോപിക്കുന്നു. യുവതി പൊലീസിൽ പരാതി നൽകുമെന്നു മനസിലാക്കിയ മാർട്ടിൻ ഏഴു പൊലീസ് സ്റ്റേഷൻ പരിധികളിലുള്ള സെഷൻസ് കോടതികളിലും കേരള ഹൈക്കോടതിയിലും ഹർജി നൽകി മുൻകൂർ ജാമ്യം നേടിയിരുന്നു.

കഴിഞ്ഞയാഴ്ച മാർട്ടിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പാകെ ഹാജരാകണമെന്ന് നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇയാൾ ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരായത്. ഇന്നത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനുശേഷം വിവിധ സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുപ്പു നടത്തിവരികയാണ്. കഴിഞ്ഞ ഡിസംബറിലാണ് എറണാകുളം സെൻട്രൽ പോലിസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.

വിവിധ സ്ഥലങ്ങളിൽവെച്ച് ലൈംഗികമായി പീഡിപ്പിച്ചതിന് പുറമെ 78,60,000 രൂപയും 80 പവന്‍ സ്വര്‍ണവും പ്രതി തട്ടിയെടുത്തതായും പരാതിക്കാരി ആരോപിക്കുന്നു

0 Comments

Leave a comment