/uploads/news/news_ഓവര്‍ടേക്കിങ്ങിനിടെ_കെഎസ്ആര്‍ടിസിക്ക്_അട..._1671446018_3178.png
BREAKING

ഓവര്‍ടേക്കിങ്ങിനിടെ കെഎസ്ആര്‍ടിസിക്ക് അടിയില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു


കൊച്ചി: കെഎസ്ആര്‍ടിസി ബസിന് അടിയില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. കോതമംഗലം കോട്ടപ്പടി സ്വദേശി അശ്വിന്‍ എല്‍ദോസ് ആണ് മരിച്ചത്. നഗരത്തില്‍ വെച്ച് രാവിലെ 11.30 ഓടെയായിരുന്നു അപകടം നടന്നത്.

ബിഡിഎസ് വിദ്യാര്‍ത്ഥിയായ അശ്വിൻ കെഎസ്ആര്‍ടിസി ബസിനെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടത്തില്‍പ്പെട്ടത്.

താലൂക്ക് ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസ് മുന്നോട്ട് എടുക്കുന്നതിനിടെ അശ്വിനും ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചു. ഇതിനിടെ ബൈക്ക് തെന്നിമാറി അശ്വിൻ നേരെ ബസിന്റെ പിന്‍ചക്രങ്ങളുടെ അടിയിലേക്ക് വീഴുകയായിരുന്നു.

ഓവര്‍ടേക്കിങ്ങിനിടെ കെഎസ്ആര്‍ടിസിക്ക് അടിയില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു

0 Comments

Leave a comment