കമ്പം: തമിഴ്നാട്ടിൽ അരിക്കൊമ്പൻ ആക്രമിച്ച ബൈക്ക് യാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. കമ്പം സ്വദേശി പാൽരാജ് ആണ് മരിച്ചത്.
ശനിയാഴ്ച കമ്പം ടൗണിൽ വെച്ചാണ് പാൽരാജിനെ അരിക്കൊമ്പൻ ആക്രമിച്ചത്. ആന തട്ടിയിട്ട് വീണ ഇദ്ദേഹത്തിന് തലക്കും വയറിനും പരിക്കേറ്റിരുന്നു.
തുടർന്ന് തേനി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു മരണം.

അതേസമയം, ഷൺമുഖ നദീ ഡാമിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് അരിക്കൊമ്പൻ ഇപ്പോൾ ഉള്ളത്. തമിഴ്നാട് വനംവകുപ്പ് ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഡോക്ടർമാരുടെ സംഘവും സ്ഥലത്തുണ്ട്. സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ മയക്കുവെടി വെച്ച് പിടികൂടാനാണ് നീക്കം.മുൾവേലിയെല്ലാം തട്ടിമാറ്റി പോയതിനാൽ തുമ്പിക്കൈയിലടക്കം പരിക്കേറ്റിട്ടുണ്ട്. അതിനാൽ ആന ക്ഷീണിതനാണെന്നും ഇന്നലെ മുതൽ അധികം ദൂരം സഞ്ചരിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ശനിയാഴ്ച കമ്പം ടൗണിൽ വെച്ചാണ് പാൽരാജിനെ അരിക്കൊമ്പൻ ആക്രമിച്ചത്.





0 Comments