കഴക്കൂട്ടം: കഴക്കൂട്ടത്ത് കള്ളനോട്ടുമായി ആസാം സ്വദേശി പിടിയിലായി. ഇന്ന് ഉച്ചയ്ക്ക് 02:00 മണിയോടെയാണ് സംഭവം. കഴക്കൂട്ടം, കരിയിൽ, പാടിക്കവിളാകം ക്ഷേത്രത്തിനു സമീപം വാകയ്ക്കു താമസിച്ചിരുന്ന ആസാം സ്വദേശി പ്രേംകുമാർ ബിശ്വാസ് (26) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 500 ൻ്റെ 58 കള്ളനോട്ടുകൾ കണ്ടെടുക്കുകയായിരുന്നു. കഴക്കൂട്ടം പോലീസിനു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്. എച്ച്. ഒ ജെ.എസ് പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഈ കള്ളനോട്ടുകൾ വൃദ്ധരായ മത്സ്യത്തൊഴിലാളി സ്ത്രീകൾക്കും ലോട്ടറി കച്ചവടക്കാർക്കുമാണ് ചെലവഴിച്ചതെന്ന് പോലീസ് പറഞ്ഞു. കള്ളനോട്ടുകൾ ആസാമിലുള്ള ഒരു അകന്ന ബന്ധു നൽകിയെന്നാണ് പ്രതി പറയുന്നത്. പോലീസിനു കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതിയുടെ പോക്കറ്റ് പരിശോധിച്ചപ്പോൾ ഇയാളിൽ നിന്നും കുറച്ചു കള്ളനോട്ടുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാൾ താമസിച്ചിരുന്ന വാടക വീട്ടിലെത്തി പരിശോധിച്ചാണ് ബാക്കി നോട്ടുകൾ കണ്ടെടുത്തത്.
29,000 രൂപയാണ് ഇപ്പോൾ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾക്കായി പ്രതിയെ ചോദ്യം ചെയ്തു വരികയാണ്'
ഈ കള്ളനോട്ടുകൾ വൃദ്ധരായ മത്സ്യത്തൊഴിലാളി സ്ത്രീകൾക്കും ലോട്ടറി കച്ചവടക്കാർക്കുമാണ് ചെലവഴിച്ചതെന്ന് പോലീസ് പറഞ്ഞു





0 Comments