/uploads/news/news_കാര്യവട്ടം_ക്യാമ്പസി‌ൽ_കണ്ടെത്തിയ_അസ്ഥിക..._1709199662_7098.jpg
BREAKING

കാര്യവട്ടം ക്യാമ്പസി‌ൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം


തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം. തലശ്ശേരി, സ്വദേശി 39 കാരനായ അവിനാഷ് ആനന്ദിന്റെ പേരിലുള്ള ഡ്രൈവിങ് ലൈസൻസ് ടാങ്കിനുള്ളിൽ നിന്ന് ലഭിച്ചു. കാര്യവട്ടം ക്യാമ്പസിനുള്ളിൽ ബോട്ടണി ഡിപ്പാർട്ട്മെൻ്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് ബുധനാഴ്ച അസ്ഥികൂടം കണ്ടെത്തിയത്.

ക്യാമ്പസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്. വാട്ടര്‍ ടാങ്കില്‍ നിന്ന് പാന്റ്, ഷര്‍ട്ട്, തൊപ്പി, ടൈ, കണ്ണട, ബാഗ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. തൂങ്ങി മരണമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.  വർഷങ്ങൾക്ക് മുൻപ് വാട്ടർ അതോറിറ്റി ഉപയോഗിച്ചിരുന്ന വാട്ടർ ടാങ്കിന്റെ മാനുവൽ ഹോൾ വഴിയാണ് 15 അടി താഴ്ചയിലുണ്ടായിരുന്ന അസ്ഥികൂടം കിടക്കുന്നത് കണ്ടത്. പ്രദേശം മുഴുവനും കാടുപിടിച്ചു കിടക്കുന്നതിനാൽ ആരും ഇവിടേക്ക് പോകാറില്ലായിരുന്നു.

വാട്ടര്‍ ടാങ്കിന്റെ മുകളില്‍ നിന്ന് ടാങ്കിനുള്ളിലേക്ക് കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിമരിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ടാങ്കില്‍ നിന്നും കയറും കുരുക്കും കണ്ടെത്തിയിട്ടുണ്ട്. കാലപ്പഴക്കം കൊണ്ട് മൃതദേഹം അസ്ഥികൂടമായി താഴേക്ക് പതിച്ചതാകാമെന്നും പൊലീസ് പറയുന്നു. വിദഗ്ധമായ പരിശോധനയിലൂടെ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.

കാര്യവട്ടം ക്യാമ്പസിനുള്ളിൽ ബോട്ടണി ഡിപ്പാർട്ട്മെൻ്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് ബുധനാഴ്ച അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്പസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്.

0 Comments

Leave a comment