കോഴിക്കോട്: കോഴിക്കോട് നാഷണൽ ഹോസ്പിറ്റലിൽ കാലുമാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ ആശുപത്രി അധികൃതരും ഡോക്ടറും രോഗിയുടെ ബന്ധുക്കളുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ശസ്ത്രക്രിയ തീരുമാനിച്ചത് ഇടതു കാലിന് തന്നെ ആയിരുന്നു എന്ന് ഡോക്ടർ സമ്മതിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കക്കോടി സ്വദേശിയായ സജ്നയ്ക്ക് ഇടതു കാലിന് പകരം വലതു കാലിന് ശസ്ത്രക്രിയ ചെയ്തത്. വിവരമറിഞ്ഞ ബന്ധുക്കൾ ഡോക്ടറുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. എട്ടു മാസത്തോളമായി സജ്നയുടെ ഇടതു കാലിന്റെ അസുഖം ചികിത്സിക്കുന്ന ഡോക്ടറാണ് കാലു മാറി ശസ്ത്രക്രിയ ചെയ്തത്. സംഭവത്തിൽ ഓർത്തോ സർജൻ ഡോ. ബെഹിർഷാക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തു. ഇയാൾക്കെതിരെ ആരോഗ്യവകുപ്പിന്റെ അന്വേഷണവും നടക്കുന്നുണ്ട്.
ശസ്ത്രക്രിയയ്ക്കായി ഒരുങ്ങിയിരുന്നത് ഇടതു കാലിനായിരുന്നു എന്ന് സമ്മതിച്ച ഡോക്ടർ കൂടുതൽ വിശദീകരണം ഒന്നും നൽകാനില്ല എന്ന് പറഞ്ഞ് കൈയൊഴിയുന്നതാണ് വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത്. രോഗിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കക്കോടി സ്വദേശിയായ സജ്നയ്ക്ക് ഇടതു കാലിന് പകരം വലതു കാലിന് ശസ്ത്രക്രിയ ചെയ്തത്.





0 Comments