ന്യൂഡൽഹി: ലോക്സഭാ ഇലക്ഷനിൽ കേരളത്തിൽ യുഡിഎഫ് തൂത്തുവാരുമെന്ന് എബിപി ന്യൂസ്-സി വോട്ടർ അഭിപ്രായ സർവ്വേ. എൽഡിഎഫും എൻഡിഎയും ഒരു സീറ്റിൽ പോലും വിജയിക്കില്ലെന്നാണ് സർവ്വേ പറയുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ ഇത്തവണയും മത്സരിക്കുന്നത് 2019-ലേതിന് സമാനമായി വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് പ്രവചനം. കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് 44.5 ശതമാനം വോട്ടുകളോടെ 20-ൽ 20 സീറ്റുകളിലും ജയിക്കും.
31.4 ശതമാനം വോട്ട് വിഹിതം നേടുന്ന ഇടതുപക്ഷത്തിനോ 19.8 ശതമാനം വോട്ട് വിഹിതം നേടുന്ന ബിജെപി മുന്നണിക്കോ ഒരു സീറ്റിലും ജയിക്കാനാവില്ലെന്നും സർവ്വേ പറയുന്നു. മറ്റുപാർട്ടികൾ 4.3 ശതമാനം വോട്ടുകൾ പിടിക്കുമെന്നും പറയുന്നു.
തമിഴ്നാട്ടിൽ ഡിഎംകെ മുന്നണി തൂത്തുവാരുമെന്നും സർവ്വേയിലുണ്ട്. അവിടെയും ബിജെപിക്ക് ഒരു സീറ്റിലും ജയിക്കാനാകില്ലെന്നാണ് പ്രവചനം.
കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് 44.5 ശതമാനം വോട്ടുകളോടെ 20-ൽ 20 സീറ്റുകളിലും ജയിക്കും. 31.4 ശതമാനം വോട്ട് വിഹിതം നേടുന്ന ഇടതുപക്ഷത്തിനോ 19.8 ശതമാനം വോട്ട് വിഹിതം നേടുന്ന ബിജെപി മുന്നണിക്കോ ഒരു സീറ്റിലും ജയിക്കാനാവില്ലെന്നും സർവ്വേ പറയുന്നു.





0 Comments