/uploads/news/news_കോട്ടയത്ത്_ഷെല്‍ട്ടര്‍_ഹോമില്‍_നിന്ന്_കാ..._1668425661_2330.png
BREAKING

കോട്ടയത്ത് ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ ബന്ധുവീട്ടില്‍ കണ്ടെത്തി


മാങ്ങാനത്തെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഷെൽട്ടർ ഹോമിൽ നിന്നും പോക്സോ കേസിൽ ഇരകളായ പെൺകുട്ടികൾ അടക്കം 9 പേരെ കാണാതായ സംഭവത്തിൽ കുട്ടികളെ ബന്ധുവീട്ടിൽ നിന്ന് കണ്ടെത്തി. കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയിൽ നിന്നാണ് ഒമ്പത് പെൺകുട്ടികളെയും കണ്ടെത്തിയത്. പെൺകുട്ടികളെ മറ്റൊരു സുരക്ഷ കേന്ദ്രത്തിലേക്ക് മാറ്റും. ഇന്ന് രാവിലെ അഞ്ചരയോടെ കൂടിയാണ് കുട്ടികളെ കാണാതായത്. അധികൃതർ അറിയിച്ചതനുസരിച്ച് കോട്ടയം ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്.

പോക്സോ അടക്കമുള്ള കേസുകളിൽ ഉൾപ്പെട്ടതും, വിവിധ സാഹചര്യങ്ങളിൽ ചൈൽഡ് വെൽഫെയർ കമ്മറ്റിയും ചൈൽഡ് ലൈനും ഇടപെട്ട് ഷെൽട്ടർ ഹോമിലേക്ക് മാറ്റിയതുമായ കുട്ടികളെയാണ് കാണാതായത്. ഇന്ന് രാവിലെ 5:30 യോടു കൂടി ഷെൽട്ടർ അധികൃതർ നടത്തിയ പരിശോധനയിലാണ് കുട്ടികൾ റൂമിൽ ഇല്ലെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവർ കോട്ടയം ഈസ്റ്റ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിനുശേഷം പോലീസ് നടത്തിയ അന്വേഷണത്തിലാണ് 9 കുട്ടികളെ കാണാനില്ലെന്ന് കണ്ടെത്തിയത്. കാണാതായ കുട്ടികൾക്കായി അന്വേഷണം നടത്തുന്നതിനിടയിലാണ് കാണാതായ പെണ്കുട്ടികളിലൊരാളുടെ ബന്ധു വീട്ടിൽ നിന്ന് ഒമ്പത് പേരെയും കണ്ടെത്തിയത്.

പോക്സോ കേസിലെ അതിജീവിതകളെ പാർപ്പിക്കാൻ സംസ്ഥാന സർക്കാരിൻ്റെ വനിത ശിശു വികസന വകുപ്പിൻ്റെ നിർഭയ സെല്ലിൻ്റെ സഹായത്തോടെ പ്രവർത്തിക്കുന്ന കോട്ടയം മാങ്ങാനത്തെ മഹിള സമഖ്യ സൊസൈറ്റിയുടെ ഷെൽറ്റൽ ഹോമിൽ നിന്നാണ് 9 പെൺകുട്ടികൾ രക്ഷപെട്ട് പോയത്. ആകെ ഇവിടെയുണ്ടായിരുന്നത് 14 കുട്ടികളാണ്. ഇതിൽ 9 കുട്ടികളും രക്ഷപ്പെട്ടത് സ്ഥാപനം അധികൃതരുടെയും, ഷെൽറ്റർ ഹോം ജീവനക്കാരുടെയും അനാസ്ഥകൊണ്ടാണെന്നായിരുന്നു ഉയർന്നുവന്ന ആരോപണം.

 

ഏതാനും നാളുകൾക്ക് മുമ്പും ഇവിടെ നിന്നും പോക്സോ കേസിലെ അഞ്ച് പെൺകുട്ടികൾ സമാന രീതിയിൽ രക്ഷ പെട്ടിരുന്നു.അന്വേഷണത്തിനൊടുവിൽ ഇവരെ കോട്ടയം ടൗണിൽ നിന്ന് തന്നെ കണ്ടെത്തുകയായിരുന്നു. അന്ന് ഇവിടെ പെൺകുട്ടികളുടെ സംരക്ഷണ ചുമതലയിലുണ്ടായിരുന്ന ജീവനക്കാർ തന്നെയാണ് ഇപ്പോഴും അവിടെ ജോലി തുടരുന്നത്. കൃത്യവിലോപം നടത്തിയ ജീവനക്കാർക്കെതിരെ നടപടിയും എടുത്തിരുന്നില്ല.

പോക്സോ കേസിൽ ഇരകളായ പെൺകുട്ടികൾ അടക്കം 9 പേരെ ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ സംഭവം: : ബന്ധുവീട്ടിൽ നിന്ന് പെൺകുട്ടികളെ കണ്ടെത്തി

0 Comments

Leave a comment