/uploads/news/news_കോണ്‍ഗ്രസ്_പാർട്ടിയെയും_നിരോധിക്കണമെന്ന്..._1664532570_4081.jpg
BREAKING

കോണ്‍ഗ്രസ് പാർട്ടിയെയും നിരോധിക്കണമെന്ന് കര്‍ണാടക ബിജെപി അദ്ധ്യക്ഷന്‍


ബംഗളുരു: കോണ്‍ഗ്രസ് പാര്‍ട്ടിയെയും നിരോധിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ബിജെപി അദ്ധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ രംഗത്ത്. കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന് സഹായം നല്‍കിയെന്നാണ് ബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീലിന്റെ ആരോപണം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യം നശിപ്പിക്കുമെന്ന് മഹാത്മാ ഗാന്ധിക്ക് ബോധ്യം ഉണ്ടായിരുന്നെന്നും അതിനാലാണ് പാര്‍ട്ടി പിരിച്ചുവിടാന്‍ ഗാന്ധി ആവശ്യപ്പെട്ടതെന്നും ബിജെപി നേതാവ് പറഞ്ഞു.

‘രാജ്യത്ത് കോണ്‍ഗ്രസിനെ നിരോധിക്കണം. പിഎഫ്ഐ, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), കര്‍ണാടക ഫോറം ഫോര്‍ ഡിഗ്നിറ്റി (കെഎഫ്ഡി) തുടങ്ങിയ സംഘടനകള്‍ക്ക് കോണ്‍ഗ്രസ് സഹായം നല്‍കി വരികയാണ്. ഇത് ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാണ്’ നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും നിരോധിച്ചതിന് പിന്നാലെയാണ് കര്‍ണാടക ബിജെപി അദ്ധ്യക്ഷന്റെ പുതിയ ആവശ്യം. 

കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന് സഹായം നല്‍കിയെന്നാണ് ബിജെപി നേതാവ് നളിന്‍ കുമാര്‍ കട്ടീലിന്റെ ആരോപണം.

0 Comments

Leave a comment