കഴക്കൂട്ടം: ചന്തവിള, സൈനിക സ്ക്കൂളിന് സമീപം, ആമ്പല്ലൂർ, ബൈപ്പാസ് റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരണമടഞ്ഞു. അണ്ടൂർക്കോണം, കീഴാവൂർ, മാലിനി മന്ദിരത്തിൽ തുളസീധരന്റെ മകൻ സുരേഷ് കുമാർ (36) ആണ് മരിച്ചത്. ഇന്ന് രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. വെട്ടുറോഡ് ഭാഗത്ത് നിന്നും വന്ന കാർ ചന്തവിള ഭാഗത്തു നിന്നും വരുകയായിരുന്ന സുരേഷ് കുമാർ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതര പരിക്കേറ്റ സുരേഷ് കുമാർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. അപകടത്തിൽ സുരേഷ് കുമാറിൻ്റെ ഹെൽമറ്റ് പൂർണ്ണമായും തകർന്ന് ചിതറി തെറിച്ചു. കൂടാതെ സുരേഷ് കുമാർ സഞ്ചരിച്ച പാഷൻ പ്ലസ് ബൈക്കിൻ്റെ മുൻവശം തകർന്ന്, ടയർ ബൈക്കിൽ നിന്നും വേർപെട്ട നിലയിലുമായിരുന്നു. അവിവാഹിതനാണ്. ലീവിനു വന്ന സുരേഷ് കുമാർ ഗൾഫിലേയ്ക്കു മടങ്ങാൻ തയാറെടുക്കുകയായിരുന്നു. സുരേഷ് കുമാറിൻ്റെ അമ്മ മല്ലിക മാസങ്ങൾക്കു മുമ്പ് കടന്നൽ കുത്തേറ്റു മരിച്ചിരുന്നു. ഒരു സഹോദരിയുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ചന്തവിളയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണമടഞ്ഞു.





0 Comments