കൊച്ചി: നടൻ ബാലയുടെ വീട് ആക്രമിക്കാൻ ശ്രമം നടന്നതായി പരാതി. വെള്ളിയാഴ്ച രാത്രി ബാല വീട്ടിലില്ലാത്ത സമയത്ത് രണ്ട് പേർ കാറിൽ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായാണ് പരാതി. സംഭവസമയം ബാലയുടെ ഭാര്യ എലിസബത്ത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അക്രമികൾ വാതിലിൽ മുട്ടുകയും ശബ്ദമുണ്ടാക്കുകയും ഭയപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. ഇയാൾ സമീപത്തെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. വന്നവർ ലഹരി ഉപയോഗിച്ചിരുന്നതായി സി.സി ടി.വി ദൃശ്യങ്ങൾ തെളിയിക്കുന്നതായും ബാല അറിയിച്ചു.
മറ്റു വീടുകളിൽ നിന്ന് ഹെൽമെറ്റും സൈക്കിളുകളും ഉൾപ്പെടെ മോഷ്ടിക്കുന്നവരാണെന്ന് സംശയിക്കുന്നതായും ബാല കൂട്ടിച്ചേർത്തു. തലേദിവസവും ഇവർ ബാലയുൾപ്പെടെയുള്ള സുഹൃത്തുക്കൾ വീട്ടിലുള്ളപ്പോൾ എത്തിയിരുന്നെങ്കിലും അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതോടെ ഇവരെ പുറത്താക്കുകയായിരുന്നു. കൂടാതെ
ദിവസങ്ങൾക്കു മുമ്പ് ബാലയും എലിസബത്തും നടക്കാനിറങ്ങിയപ്പോൾ ആരാധകനാണെന്ന് പറഞ്ഞ് ഇവരിലൊരാൾ ബാലയുടെ ഫോട്ടോ എടുക്കുകയും കാലിൽ വീഴുകയും ചെയ്തതായി ബാല പറയുന്നു. സംഭവം ബാല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
സംഭവസമയം ബാലയുടെ ഭാര്യ എലിസബത്ത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.





0 Comments