/uploads/news/news_ഡൽഹി_മുഖ്യമന്ത്രി_അരവിന്ദ്_ഖെജ്രിവാളിന്_..._1726207664_1664.jpg
BREAKING

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് ഖെജ്രിവാളിന് ജാമ്യം


ന്യൂഡൽഹി: മദ്യനയക്കേസിൽ സി.ബി.ഐ കസ്റ്റഡിയിലായിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് ഖെജ്രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. എന്നാൽ അനന്തകാലം അരവിന്ദ് കെജ്‌രിവാളിനെ തടവിലിടാൻ കഴിയില്ലെന്നു ജാമ്യം നൽകിക്കൊണ്ട് കോടതി അഭിപ്രായപ്പെട്ടു.

അറസ്റ്റ് അനാവശ്യമായിരുന്നെന്നും,  സി.ബി.ഐ കൂട്ടിലടച്ച തത്തയല്ലെന്നു  തെളിയിക്കണമെന്നും ജസ്റ്റിസ്‌ ഉജ്ജൽ ഭുയ്യാൻ പറഞ്ഞു. 22 മാസം ഖെജ്രിവാളിനെ അറസ്റ്റ് ചെയ്തില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

സത്യത്തെ തോൽപ്പിക്കാൻ കഴിയില്ലെന്ന് ഡൽഹി മന്ത്രി അതിഷി പറഞ്ഞു. നുണയും ഗൂഡാലോചനയും പരാജയപ്പെട്ടന്ന് ദീർഘനാൾ ജയിലിലായ ശേഷം കോടതി ജാമ്യം നൽകിയ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അഭിപ്രായപ്പെട്ടു.

അറസ്റ്റ് അനാവശ്യമായിരുന്നെന്നും, സി.ബി.ഐ കൂട്ടിലടച്ച തത്തയല്ലെന്നു തെളിയിക്കണമെന്നും ജസ്റ്റിസ്‌ ഉജ്ജൽ ഭുയ്യാൻ പറഞ്ഞു.

0 Comments

Leave a comment