തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കൂട്ടക്കൊല. ആറുപേരെ കൊലപ്പെടുത്തിയെന്ന് യുവാവ് പൊലീസിൽ മൊഴി നൽകി. വെഞ്ഞാറമൂട് പേരുമല സ്വദേശി അഫാൻ (23) ആണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

അഞ്ച് മരണം പൊലീസ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ ഇയാളുടെ പെൺ സുഹൃത്തായ ഫർസാന ആണ്. പ്രതിയുടെ പിതാവിന്റെ ഉമ്മ സൽമാബീവി (88),പിതാവിന്റെ സഹോദരൻ ലത്തീഫ് (66), ഭാര്യ ഷാഹിദ (58),പ്രതിയുടെ അനുജൻ അഫ്‌സാൻ (13) എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ.
യുവാവിൻ്റെ അമ്മ ഷെമിയെ ഗുരുതരാവസ്ഥയിൽ ഗോകുലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇവർ കാൻസർ രോഗിയുമാണ്. കൊലപാതകങ്ങൾക്ക് ശേഷം യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുക ആയിരുന്നു. വെട്ടിയ ശേഷം വീട്ടിലെ ഗ്യാസ് പ്രതി തുറന്നു വിട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
താൻ ആറുപേരെ കൊലപ്പെടുത്തി എന്നാണ് അഫാൻ പൊലീസിനോട് പറഞ്ഞത്. പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട് ഒരാളെയും കൊലപ്പെടുത്തി എന്നായിരുന്നു പ്രതിയുടെ മൊഴി. കൂട്ടക്കൊല നടന്നിട്ടുണ്ടെന്ന് അറിഞ്ഞത് പൊലീസും ഫയർഫോഴ്‌സും വന്നപ്പോൾ മാത്രമാണ്' എന്നാണ് പരിസര വാസികളുടെ പ്രതികരണം. പ്രതി മയക്കുമരുന്ന് ഉപയോഗിയ്ക്കുന്ന വ്യക്തി ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകങ്ങൾക്ക് ശേഷം യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായാണ് കരുതുന്നത്. താൻ 6 പേരെ കൊലപ്പെടുത്തിയെന്നാണ് അഫ്നാൻ പൊലീസിനോട് പറഞ്ഞത്.





0 Comments