/uploads/news/news_തിരുവല്ലം_പോലീസിന്റെ_കസ്റ്റഡിയിലിരുന്ന_പ..._1646727617_8512.jpg
BREAKING

തിരുവല്ലം പോലീസിന്റെ കസ്റ്റഡിയിലിരുന്ന പ്രതി സുരേഷ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരണം.


തിരുവനന്തപുരം: തിരുവല്ലം ജഡ്ജികുന്നില്‍ ദമ്പതികളെ സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ച കേസില്‍ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സുരേഷ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരണം.

ശരീരത്തില്‍ പരുക്കുകളോ മര്‍ദ്ദനത്തിന്റെ അടയാളങ്ങളോ ഇല്ല. ചില പാടുകളുണ്ട്.അവ മരണ കാരണമല്ല. മരണ കാരണം മര്‍ദ്ദനമല്ലെങ്കിലും കസ്റ്റഡിയില്‍ വെച്ച്‌ പൊലീസ് പ്രതിയെ മര്‍ദ്ദിച്ചോ എന്നതില്‍ അന്വേഷണം തുടരുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. പൊലീസുകാര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ഉടന്‍ ചേര്‍ക്കില്ല. ഇവരെ വീണ്ടും ചോദ്യം ചെയ്യും.

തിരുവല്ലം ജഡ്ജികുന്നില്‍ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് മരിച്ച സുരേഷ് അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് സുരേഷ് മരിച്ചത്.നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് മ‍ര്‍ദ്ദനമാണ് മരണകാരണമെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കിയിരുന്നു.

തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. സുരേഷിനൊപ്പം അറസ്റ്റ് ചെയ്ത മറ്റ് നാലു പേരും ഇപ്പോഴും ജയിലാണ്. ഈ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് നെയ്യാറ്റിന്‍കര കോടതി തള്ളിയിരുന്നു.

ശരീരത്തില്‍ പരുക്കുകളോ മര്‍ദ്ദനത്തിന്റെ അടയാളങ്ങളോ ഇല്ല. ചില പാടുകളുണ്ട്.അവ മരണ കാരണമല്ല.

0 Comments

Leave a comment