തിരുവല്ലം: തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി നെഞ്ചുവേദനയെ തുടർന്ന് മരിച്ചു. നെല്ലിക്കുന്ന് സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്. തിരുവല്ലം ജഡ്ജി കുന്നിലെത്തിയ കുടുംബത്തെ ആക്രമിച്ച സംഭവത്തിൽ ഇന്നലെ വൈകിട്ടാണ് 4 യുവാക്കളെ തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ ലഹരി മരുന്ന് ഉപയോഗിച്ച ശേഷം അമിതമായി മദ്യപിക്കുകയും ചെയ്തിരുന്നു
ഈ സമയം ജഡ്ജി കുന്നിലെത്തിയ ഒരു കുടുംബത്തെ ഇവർ തടഞ്ഞു വയ്ക്കുകയും ആക്രമിക്കുകയും ഒരു പെൺകുട്ടിയുടെ ആഭരണങ്ങൾ കവരാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ ഇതിലൊരാൾക്ക് ഇന്ന് രാവിലെയോടെ നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഹൃദയാഘാതമാകാം മരണ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി നെഞ്ചുവേദനയെ തുടർന്ന് മരിച്ചു





0 Comments