/uploads/news/news_നരൻ_സ്റ്റൈലിൽ_മരം_പിടിത്തം_വീഡിയോ_വൈറൽ_യ..._1659618894_1955.jpg
BREAKING

നരൻ സ്റ്റൈലിൽ മരം പിടിത്തം വീഡിയോ വൈറൽ യുവാക്കൾ അറസ്റ്റിൽ


പത്തനംതിട്ട: കരകവിഞ്ഞൊഴുകിയ പത്തനംതിട്ട സീതത്തോടിലൂടെ കാട്ടുതടി പിടിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടമണ്‍പാറ സ്വദേശികളായ രാഹുല്‍ സന്തോഷ്, നിഖില്‍ ബിജു, വിപിന്‍ സണ്ണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

 

സീതത്തോടില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകി വന്ന തടിയുടെ മുകളില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഈ യുവാക്കള്‍ക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നെങ്കിലും, ഇന്ന് ഉച്ചയോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

 

എന്നാല്‍ അറസ്റ്റിന് ശേഷം ഇവരെ മൂന്ന് പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ദുരന്ത നിവാരണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തതും അറസ്റ്റ് ചെയ്തതും.

മലവെള്ളപ്പാച്ചിലില്‍ ‘നരന്‍ സ്റ്റെലില്‍’ തടി പിടിക്കാനിറങ്ങിയ യുവാക്കള്‍ അറസ്റ്റില്‍

0 Comments

Leave a comment