/uploads/news/news_നിയമന_വിവാദം:_മേയർ_ആര്യ_രാജേന്ദ്രന്റെ__ഓ..._1672476011_3735.png
BREAKING

നിയമന വിവാദം: മേയർ ആര്യ രാജേന്ദ്രന്റെ ഓഫിസിലെ അഞ്ച് കമ്പ്യൂട്ടറുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു


തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികയിലേക്ക് പാർട്ടിക്കാരെ നിയമിക്കാൻ ലിസ്റ്റ് ചോദിച്ച് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രന്റെ ലെറ്റർപാഡിൽ കത്തയച്ച സംഭവത്തിൽ മേയറുടെ ഓഫിസിലെ അഞ്ച് കമ്പ്യൂട്ടർ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഇവ ഫോറൻസിക് പരിശോധനയ്ക്ക് നൽകി.

കത്തെഴുതിയതായി കരുതുന്ന പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിലിൻറെ മൊബൈലും ക്രൈംബ്രാഞ്ച് ഫോറൻസിക് പരിശോധനക്ക് നൽകി. അതേസമയം, കത്തിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ഡി ആർ അനിൽ ചോദ്യം ചെയ്യലിൽ മൊഴി നൽകിയത്. കോർപറേഷനിലെ 295 താൽക്കാലിക തസ്തികളിലെ ഒഴിവുകൾ സംബന്ധിച്ചും അപേക്ഷിക്കേണ്ട അവസാന തിയ്യതി വിശദീകരിച്ചുമാണ് മേയർ ആര്യ രാജേന്ദ്രന്റെ​ ​പേരിൽ സി.പി.എം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്.

ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിവാദമായത്. എന്നാൽ, സിപിഎം ജില്ലാ സെക്രട്ടറിക്ക് നിയമനം സംബന്ധിച്ച് കത്തയച്ചിട്ടില്ലെന്നാണ് മേയർ അറിയിച്ചത്. മേയറുടെ കത്ത് കണ്ടിട്ടില്ലെന്നും കത്തയക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു ആനാവൂർ നാഗപ്പന്റെ പ്രതികരണം. നിയമനക്കത്ത് വിവാദത്തെ തുടർന്ന് ശക്തമായ പ്രതിപക്ഷ സമരത്തിനാണ് കോർപറേഷൻ വേദിയായത്.

ഒടുവിൽ തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലാണ് സമരം ഒത്തുതീർപ്പായത്. കുറ്റാരോപിതനായ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡിആർ അനിൽ രാജിവെക്കുമെന്നു യോഗത്തിൽ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ പ്രതിപക്ഷമായ ബിജെപിയും കോൺഗ്രസും തീരുമാനിച്ചത്. മന്ത്രി വി ശിവൻകുട്ടിയും ചർച്ചയിൽ പങ്കെടുത്തിരുന്നു.

മേയർ ആര്യ രാജേന്ദ്രൻ രാജിവെക്കണമെന്ന ആവശ്യം സംബന്ധിച്ചു നിലവിൽ ഹൈക്കോടതിയിൽ കേസുണ്ട്. അതിനാൽ രാജി ആവശ്യം കോടതിയുടെ തീർപ്പിനു വിടും. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി ആർ അനിലിനെതിരെ ആക്ഷേപം ഉയർന്നുവന്നിരുന്നു. നിയമനക്കത്ത് എഴുതിയത് താൻ തന്നെയാണെന്നു ഡി ആർ അനിൽ സമ്മതിച്ച സാഹചര്യത്തിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്നു അദ്ദേഹത്തെ മാറ്റിനിർത്താൻ ധാരണയായി. ഭരണപരമായ പ്രശ്നങ്ങൾ മുമ്പു നടന്ന യോഗം വിശദമായി ചർച്ച ചെയ്തിരുന്നു. ഇവ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു പരിഹരിക്കും.

ഡി.ആർ. അനിലിന്‍റെ മൊബൈൽ പരിശോധിക്കും

0 Comments

Leave a comment