/uploads/news/news_പി.സി.ജോർജ്_പോലീസ്_കസ്റ്റഡിയിൽ_1651377250_366.jpg
BREAKING

പി.സി.ജോർജ് പോലീസ് കസ്റ്റഡിയിൽ


തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയ മുൻ എം.എൽ.എ. പി.സി.ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. ഈരാറ്റുപേട്ടയിലെ വീട്ടിൽ പുലർച്ചെ എത്തിയായിരുന്നു കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം. ഫോർട്ട് പോലീസ് സ്റ്റേഷനിലെത്തിച്ച് പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാനാണ് നീക്കം.സ്വന്തം വാഹനത്തിലാണ് പി.സി.ജോർജിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നത്. പോലീസുകാർക്കൊപ്പം മകൻ ഷോൺ ജോർജും ഈ വാഹനത്തിലുണ്ട്.


ഡി.ജി.പി. അനിൽകാന്തിന്റെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം രാത്രിയാണ് പി.സി.ജോർജിനെതിരെ കേസെടുത്തത്. മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് മുഖ്യമന്ത്രി, ഡിജിപി എന്നിവർക്കും ഡിവൈഎഫ്‌ഐ യും എസ്ഡിപിഐ യും പൊലീസിലും പരാതി നൽകിയിരുന്നു. 153 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മുസ്ലിങ്ങൾ നടത്തുന്ന ഹോട്ടലുകൾക്കെതിരേ വിദ്വേഷപ്രസംഗവുമായി പി.സി. ജോർജ് സമ്മേളനത്തിനിടെ രംഗത്തെത്തിയിരുന്നു. രണ്ട് മതവിഭാഗങ്ങൾ തമ്മിൽ വൈരമുണ്ടാക്കുന്ന തരത്തിലാണ് പി.സി.ജോർജ് പ്രസംഗിച്ചിട്ടുള്ളത്. മുസ്ലിങ്ങൾ അവരുടെ ഹോട്ടലുകളിലും മറ്റും വരുന്ന ഇതര മതസ്ഥർക്ക് വന്ധ്യത വരുത്തുന്നതിന് തുള്ളിമരുന്ന് ആഹാരപദാർത്ഥങ്ങളിൽ ചേർത്തു നൽകുന്നുവെന്നടക്കം പ്രസംഗത്തിൽ പറഞ്ഞുവെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.


ദേവസ്വം ബോർഡ്, സർക്കാരിന് കടമെടുക്കാനുള്ള സ്ഥാപനം മാത്രമാണ്. അത് ഹിന്ദുക്കൾക്ക് വിട്ടുകൊടുത്തില്ലെങ്കിൽ ക്ഷേത്രത്തിനു പുറത്തുവെച്ച് ഭക്തർ കാണിക്ക സ്വീകരിച്ച് ഹിന്ദുക്കളുടെ ഉന്നമനത്തിനായി ഉപയോഗിക്കണം എന്നും ജോർജ് പറഞ്ഞിരുന്നു.

തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. ഈരാറ്റുപേട്ടയിലെ വീട്ടിൽ പുലർച്ചെ എത്തിയായിരുന്നു കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം.

0 Comments

Leave a comment