തിരുവനന്തപുരം: കെ എസ് ആർ ടി സി ഡിപ്പോയിൽ അച്ഛനേയും മകളേയും ജീവനക്കാർ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. ആമച്ചൽ സ്വദേശി പ്രേമനെയാണ് കാട്ടാകട ഡിപ്പോയിലെ ജീവനക്കാർ മർദ്ദിച്ചത്. മകളുടെ കൺസെഷൻ അപേക്ഷ നൽകാൻ വന്നപ്പോഴായിരുന്നു സംഭവം.
മകളുടെ കൺസഷന് അപേക്ഷ നൽകാനായാണ് പ്രേമൻ കാട്ടാക്കട ഡിപ്പോയിൽ എത്തിയത്. കൺസഷൻ അനുവദിക്കാൻ മകളുടെ ഡിഗ്രി കോഴ്‌സ് സർട്ടിഫിക്കറ്റ് അടക്കം ഹാജരാക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. എന്നാൽ മൂന്നുമാസമായി താൻ കൺസഷനായി നടക്കുകയാണെന്നും എത്രയും വേഗം അനുവദിക്കണമെന്നും ജീവനക്കാരുടെ ഇത്തരം സമീപനമാണ് കെഎസ്ആർടിസി നഷ്ടത്തിലാകാൻ കാരണമെന്നും പ്രേമൻ പറഞ്ഞു. ഇതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. തുടർന്ന് ഒരു ജീവനക്കാരൻ പ്രേമനുമായി വാക്കുതർക്കത്തിലേർപ്പെടുകയും പിന്നാലെ മറ്റു ജീവനക്കാരെത്തി മകളുടെ മുന്നിലിട്ട് പ്രേമനെ മർദിക്കുകയുമായിരുന്നു.

മകളുടെ മുന്നിലിട്ട് അച്ഛനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മകളുടെ മുന്നിലിട്ട് ഒന്നുംചെയ്യരുതെന്ന് ചിലർ പറഞ്ഞിട്ടും ഇതൊന്നും കേൾക്കാതെ സുരക്ഷാ ജീവനക്കാരൻ ഉൾപ്പെടെയുള്ളവർ പ്രേമനെ മർദിക്കുകയായിരുന്നു. അതിനിടെ, ജീവനക്കാർ തന്നെയും മർദിച്ചിട്ടുണ്ടെന്നാണ് മകളുടെ ആരോപണം. അച്ഛനെ തല്ലിയ ജീവനക്കാരെ മകൾ ചോദ്യംചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആമച്ചല്‍ സ്വദേശി പ്രേമനെയാണ് കോളേജ് വിദ്യാർത്ഥിനിയായ മകളുടെ മുന്നിലിട്ട് ജീവനക്കാര്‍ മര്‍ദിച്ചത്. കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലായിരുന്നു സംഭവം





0 Comments