/uploads/news/news_മകളെയും_കുഞ്ഞിനെയും_തീകൊളുത്തി_കൊന്നത്,_..._1684307956_809.jpg
BREAKING

മകളെയും കുഞ്ഞിനെയും തീകൊളുത്തി കൊന്നത്, ഭര്‍ത്താവിന്റെ അവിഹിതം ചോദ്യം ചെയ്തിരുന്നു- അഞ്ജുവിന്റെ അച്ഛന്‍


കഴക്കൂട്ടം: പുത്തൻതോപ്പിൽ യുവതിയും ഒൻപത് മാസം പ്രായമുള്ള കുട്ടിയും തീപ്പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് യുവതിയുടെ അച്ഛൻ പ്രമോദ്. ഭർത്താവ് രാജു ജോസഫ് ടിൻസിലിയുടെ അവിഹിത ബന്ധത്തെ അഞ്ജു നിരവധി തവണ ചോദ്യം ചെയ്തിരുന്നുവെന്ന് പ്രമോദ് പറഞ്ഞു.

മകളെ പെട്രോളും മണ്ണെണ്ണയും ഒഴിച്ച് തീ കൊളുത്തി കൊന്നതാണെന്നും പ്രമോദ് ആരോപിച്ചു. തങ്ങളുടെ മുന്നിൽവെച്ച് ഉൾപ്പെടെ പലതവണ രാജു അഞ്ജുവിനെ മർദ്ദിച്ചിരുന്നു. തന്നെ നിരന്തരം മർദ്ദിക്കാറുണ്ടെന്ന് അഞ്ജു പറയുകയും ചെയ്തിരുന്നു. തങ്ങളുടെ ഇനിയുള്ള സമ്പാദ്യം മുഴുവൻ ചെലവഴിക്കേണ്ടിവന്നാലും കേസ് നടത്തുമെന്നും പ്രമോദ് പറഞ്ഞു. ഒന്നര വർഷം മുൻപായിരുന്നു വെങ്ങാനൂർ സ്വദേശി അഞ്ജുവും പുത്തൻതോപ്പ് സ്വദേശി രാജു ജോസഫ് ടിൻസിലിയുമായുള്ള വിവാഹം നടന്നത്.

പുത്തൻതോപ്പ് റോജാ ഡെയ്ലിൽ രാജു ജോസഫ് ടിൻസിലിയുടെ ഭാര്യ അഞ്ജു (23), മകൻ ഡേവിഡ് എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് വീട്ടിനുള്ളിലെ കുളിമുറിയിൽ അഞ്ജുവിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒമ്പത് മാസം മാത്രം പ്രായമുള്ള മകൻ ഡേവിഡ് ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നു. കുട്ടിയെ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, ഭാര്യയെയും മകനെയും താൻ കൊലപ്പെടുത്തിയതാണെന്ന ആരോപണം രാജു ജോസഫ് ടിൻസിലി നിഷേധിച്ചിട്ടുണ്ട്. രണ്ട് ദിവസം മുൻപും അഞ്ജു മണ്ണെണ്ണ എടുത്ത് ശുചിമുറിയിൽ പോയി ആത്മഹത്യാശ്രമം നടത്തിയിരുന്നുവെന്ന് ഇയാൾ പറയുന്നു. കുഞ്ഞിനെയും കൊണ്ട് പോകുകയാണെന്ന് ഇന്നലെ ഫോണിൽ സന്ദേശം അയച്ചിരുന്നു. ആ സമയം താൻ ഓടി വീട്ടിലെത്തി. പിന്നീട് സന്തോഷത്തോടെ ഇരിക്കുന്നത് കണ്ട് താൻ തൊട്ടടുത്ത വീട്ടിൽ ഫുട്ബോൾ കളികാണാൻ പോയി. തിരികെ വന്നപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. ഏത് അന്വേഷണത്തിനും തയ്യാറാണെന്നും രാജു പറയുന്നു.

ആർ.ഡി.ഒയുടെ മേൽനോട്ടത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. വീടിനകം ഫോറൻസിക് വിദഗ്ധർ പരിശോധിച്ച് സാമ്പിളുകൾ ശേഖരിച്ചു. മരിച്ച അഞ്ജുവിന്റെയും
കുഞ്ഞിന്റെയും മൃതദേഹങ്ങൾ വിട്ടു കൊടുക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. എന്നാൽ, ഭർത്താവ് മൃതദേഹങ്ങൾ വിട്ടുകൊടുക്കാൻ തയ്യാറല്ല. ഇതേത്തുടർന്ന് സംഘർഷത്തിന് സാധ്യതയുള്ളതിനാൽ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

2021 നവംബറിലായിരുന്നു ഇവരുടെ
വിവാഹം. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസും പറയുന്നത്. പുത്തൻതോപ്പിൽ ഫുട്ബോൾ മത്സരം കാണാൻ പോയ ശേഷം തിരികെവന്നപ്പോഴാണ് അഞ്ജുവിനെ പൊള്ളലേറ്റ നിലയിൽ കണ്ടതെന്നാണ് രാജു അയൽവാസികളോട് പറഞ്ഞത്. എന്നാൽ രാജു ഈ സമയം
എവിടെയായിരുന്നുവെന്നത് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറയുന്നു.

ഭർത്താവ് രാജു ജോസഫ് ടിൻസിലിയുടെ അവിഹിത ബന്ധത്തെ അഞ്ജു നിരവധി തവണ ചോദ്യം ചെയ്തിരുന്നുവെന്ന് പ്രമോദ് പറഞ്ഞു.

0 Comments

Leave a comment