കഠിനംകുളം: മര്യനാട് മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ട് ഒരാൾ മരണമടഞ്ഞു. മര്യനാട്, ആർത്തിയിൽ പുരയിടത്തിൽ വിൻസി ജോസഫ് (40) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറു മണിയോടുകൂടിയാണ് അപകടമുണ്ടായത്. മര്യനാട് സ്വദേശിയായ സിബിന്റെ ഉടമസ്ഥതയിലുള്ള പരലോക മാതാ എന്ന ഫൈബർ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മരിച്ച വിൻസി മറ്റ് നാലുപേരോടൊപ്പം മത്സ്യബന്ധനത്തിന് പോകവേ കടൽ തിര കടക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
മരിച്ച വിൻസി മറ്റ് നാലുപേരോടൊപ്പം മത്സ്യബന്ധനത്തിന് പോകവേ കടൽതിര കടക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.





0 Comments