/uploads/news/news_മാമ്പള്ളി_തീരത്ത്_നവജാത_ശിശുവിന്റെ_മൃതദേ..._1689647900_32.jpg
BREAKING

മാമ്പള്ളി തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം കരക്കടിഞ്ഞു : തെരുവ്നായകൾ കടിച്ചു വലിച്ചു.


അഞ്ചുതെങ്ങ് : മാമ്പള്ളി തീരത്ത് കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ചു വലിച്ചു.

ഇന്ന് രാവിലെ മൂന്നര മണിയോടെയായിരുന്നു സംഭവം, മാമ്പള്ളി പള്ളിയ്ക്ക് പുറക് വശത്തെ തീരത്താണ് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞത്. ഒറ്റനോട്ടത്തിൽ ഒരു പാവയുടെ രൂപത്തിലായിരുന്നതിനാൽ പ്രദേശവാസികൾ ഇത് ശ്രദ്ധിച്ചിരുന്നില്ല.

ഇത് മണത്തെത്തിയ തെരുവ് നായ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയിൽ കൊണ്ടിടുകയും അവിടെ വച്ച് കടിച്ചു വലിയ്ക്കുകയുമായിരുന്നു. തുടർന്നാണ് ഇത് നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് പ്രദേശവാസികൾ തിരിച്ചറിയുന്നത്.

ഉടൻ തന്നെ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുകയും പോലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റുകയുമായിരുന്നു.

ഒരാഴ്ചയിലേറെ പഴക്കം തോന്നിക്കുന്ന മൃതദേഹത്തിന്റെ ഒരു കൈയും കാലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.

മാമ്പള്ളി തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം കരക്കടിഞ്ഞു : തെരുവ്നായകൾ കടിച്ചു വലിച്ചു.

0 Comments

Leave a comment