പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ മോൻസൻ മാവുങ്കലും പൊലീസ് ഉന്നതരും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ തെളിവുകൾ. മോൻസൻ പൊലീസ് വാഹനം ദുരുപയോഗം ചെയ്തെന്നാണ് മോൻസന്റെ മുൻ ഡ്രൈവർ ജെയ്സൺ വെളിപ്പെടുത്തുന്നത്.
മോൻസന്റെ സഹോദരിയുടെ വീട്ടിൽ നിന്ന് തേങ്ങയെടുക്കാനും മീൻ വാങ്ങാനും സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥന് മദ്യം നൽകാനുമൊക്കെ ഡിഐജി എസ് സുരേന്ദ്രന്റെ ഔദ്യോഗിക വാഹനം വാഹനം ഉപയോഗിച്ചതായാണ് ജെയ്സൺ പറയുന്നത്. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന തെളിവുകൾ ക്രൈം ബ്രാഞ്ചിനു കൈമാറിയെന്നും ജെയ്സൺ പറഞ്ഞു.
മോൻസന് തേങ്ങയെടുക്കാനും മീൻ വാങ്ങാനും ഡിഐജിയുടെ വാഹനം; മുൻ ഡ്രൈവറുടെ വെളിപ്പെടുത്തൽ ഇങ്ങനെ





0 Comments