/uploads/news/news_വാട്ട്സ്ആപ്പ്_ചാറ്റ്_ചോർച്ച:_യൂത്ത്_കോൺഗ..._1658386505_7689.jpg
BREAKING

വാട്ട്സ്ആപ്പ് ചാറ്റ് ചോർച്ച: യൂത്ത് കോൺഗ്രസിൽ രണ്ട് വൈസ് പ്രസിഡന്റുമാർക്ക് സസ്‌പെൻഷൻ


തിരുവനന്തപുരം: വിമാനത്തിലെ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റ് ചോർന്നതിൽ നടപടി. വൈസ് പ്രസിഡന്റുമാരായ രണ്ട് പേർക്കെതിരെയാണ് നടപടി. എൻ എസ് നുസൂർ, എസ് എം ബാലു എന്നിവരെ സസ്‌പെൻഡ് ചെയ്തു.

 


വാട്ട്സ്ആപ്പ് ചാറ്റ് പുറത്ത് വന്നതിനു പിന്നാലെ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ പ്രതിയാക്കി മുൻ എംഎൽഎ കെ എസ് ശബരിനാഥനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്ട്സ്ആപ് ഗ്രൂപ്പിൽ നിന്ന് സന്ദേശങ്ങൾ ചോർത്തിയത് ഗുരുതര സംഘടനാ പ്രശ്നമാണെന്ന് വൈസ് പ്രസിഡന്‍റായ കെ എസ് ശബരീനാഥൻ പ്രതികരിച്ചിരുന്നു.



ഇതിനെ ഗൗരവമായാണ് യൂത്ത് കോൺഗ്രസും കെപിസിസിയും കാണുന്നതെന്നും അദ്ദേം അറിയിച്ചിരുന്നു. യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങൾ ചോർത്തിയവർക്കെതിരെ നടപടിയുണ്ടാവുമെന്ന് കെ. മുരളീധരൻ എംപിയും പ്രതികരിച്ചിരുന്നു.


വാട്‌സ്ആപ്പ് ചാറ്റ് ലീക്കായതിൽ നടപടി; രണ്ട് വൈസ്‌പ്രസിഡന്റുമാർക്ക് സസ്‌പെൻഷൻ

0 Comments

Leave a comment