ചെന്നൈ: പ്ലസ്ടു വിദ്യാർഥിനിയുടെ മരണത്തിന് പിന്നാലെ തമിഴ്നാട്ടിലെ കല്ലാക്കുറിച്ചിയിൽ പൊട്ടിപ്പുറപ്പെട്ടത് വൻ സംഘർഷം. കല്ലാക്കുറിച്ചി ചിന്നസേലം കനിയമൂർ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ശക്തി മെട്രിക്കുലേഷൻ സ്കൂളിലും പരിസരത്തുമാണ് വൻ സംഘർഷവും ആക്രമണങ്ങളും ഉണ്ടായത്. സ്കൂളിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാർ സ്കൂൾ കെട്ടിടം അടിച്ചു തകർത്തു. സ്കൂളിലെ നിരവധി ബസുകളും മറ്റു വാഹനങ്ങളും അഗ്നിക്കിരയാക്കി. പ്രതിഷേധക്കാരെ നേരിടാനെത്തിയ പോലീസിന് നേരേയും ആക്രമണമുണ്ടായി. പോലീസ് വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു. ഞായറാഴ്ച രാവിലെ മുതൽ പ്രദേശത്ത് തുടരുന്ന സംഘർഷാവസ്ഥയ്ക്ക് മണിക്കൂറുകൾ പിന്നിട്ടിട്ടും അയവില്ല.
പ്ലസ്ടു വിദ്യാർഥിനിയുടെ മരണത്തിൽ നടപടി ആവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് ഞായറാഴ്ച വൻ സംഘർഷത്തിൽ കലാശിച്ചത്. പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും വിദ്യാർഥികളും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി സ്കൂളിലെത്തിയത്. തുടർന്ന് ഇവർ അക്രമം അഴിച്ചുവിടുകയായിരുന്നു. സമരക്കാരെ പിരിച്ചു വിടാൻ പോലീസ് ആകാശത്തേക്ക് വെടി വെച്ചെങ്കിലും പ്രതിഷേധക്കാർ പിൻവാങ്ങിയില്ല.
സ്കൂളിലെ രണ്ട് അധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്നും മറ്റു കുട്ടികളുടെ മുന്നിൽ വെച്ച് അവഹേളിച്ചെന്നുമായിരുന്നു ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്. മാതാപിതാക്കളും കൂട്ടുകാരും ക്ഷമിക്കണമെന്നും തന്റെ ട്യൂഷൻ ഫീസ് സ്കൂൾ മാനേജ്മെന്റ് മാതാപിതാക്കൾക്ക് തിരികെ നൽകണമെന്നും കുറിപ്പിൽ എഴുതിയിരുന്നു.
സ്‌കൂളിൽ സംഘർഷം ബസുകൾ കത്തിച്ചു. പോലീസിനും മർദ്ദനം





0 Comments