തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ സമരം അവസാനിപ്പിച്ചു. സമരസമിതി ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണ് സമവായത്തിൽ എത്താൻ തീരുമാനമായത്.140 ദിവസമായി നടന്നുവന്നിരുന്ന സമരമാണ് ഒത്തുതീർന്നത്. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നുണ്ടോയെന്ന് അറിയാൻ വിദഗ്ധ സമിതി രൂപീകരിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാവും വിദഗ്ധസമിതി രൂപീകരിക്കുക.

കടല്‍ക്ഷോഭത്തില്‍ വീട് നഷ്മായവര്ക്കുള്ള വാടക 5,500 രൂപ തന്നെയായിരിക്കും. ഈ തുക പൂർണമായും സർക്കാർ നൽകും. 2500 രൂപ സി.എസ്.ആർ ഫണ്ടിൽ നിന്നും നൽകാമെന്ന അദാനിയുടെ വാഗ്ദാനം നിരസിച്ചുവെന്ന് സമരസമിതി അറിയിച്ചു. തീരശോഷണവുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന സംഘവുമായി സമിതി ചർച്ച നടത്തും. കമ്മിറ്റിയില്‍ തുറമുഖ സെക്രട്ടറിയും അംഗമായിരിക്കും. തുറമുഖ നിര്‍മാണം തടസപ്പെടുത്തില്ല. ആഘാതത്തെക്കുറിച്ച് പഠനം തുടരുമെന്നും സമരസമിതി അറിയിച്ചു.
കടല്‍ക്ഷോഭത്തില്‍ വീട് നഷ്മായവര്ക്കുള്ള വാടക 5,500 രൂപ തന്നെയായിരിക്കും. ഈ തുക പൂർണമായും സർക്കാർ നൽകും.





0 Comments