കൊച്ചി: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അപ്രതീക്ഷിത വിയോഗം സംഭവിച്ചത് ഇന്നുണ്ടായ ഹൃദയാഘാത്തെ തുടര്‍ന്നാണ്. സി.പി.ഐ സംസ്ഥാന സെക്രട്ടറിയായ കാനം ഇടതു മുന്നണിയിലെ കരുത്തനായ നേതാവാണ്. കുറച്ചു കാലമായി കടുത്ത ആരോഗ്യ പ്രശ്‌നങ്ങളിലായിരുന്നു അദ്ദേഹം.
അനാരോഗ്യം മൂലം സെക്രട്ടറി സ്ഥാനത്തു നിന്നും അവധിക്ക് അപേക്ഷ നല്കിയിരിക്കവേയാണ് കാനം അന്തരിച്ചത്. അടുത്ത സമയത്ത് കാലിന് ശസ്ത്രക്രിയയും നടന്നതിനാല്‍ സഞ്ചാരത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കാനം സ്ഥാനമൊഴിയാൻ തയ്യാറെടുത്തത്. ഇതിനിടെയാണ് അന്ത്യം സംഭവിച്ചിരിക്കുന്നത്. 2022 ഒക്ടോബറിലാണ് കാനം സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും തെഞ്ഞെടുക്കപ്പെടുന്നത്.
അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയില്‍ കഴിയവേ; അപ്രതീക്ഷിത വിയോഗം ഹൃദയാഘാതത്താല്‍; വിട പറയുന്നത് ഇടതു മുന്നണിയിലെ കരുത്തനായ നേതാവ്





0 Comments