/uploads/news/news_ഡിഫറന്റ്_ആര്‍ട്_സെന്ററില്‍_'ചിത്ര'ഗീതത്ത..._1683031110_6213.jpg
CHARITY

ഡിഫറന്റ് ആര്‍ട് സെന്ററില്‍ 'ചിത്ര'ഗീതത്തിന്റെ മധുരിമ പെയ്തിറങ്ങി.. മനം നിറഞ്ഞ് ഭിന്നശേഷിക്കുട്ടികളും അമ്മമാരും


കഴക്കൂട്ടം, തിരുവനന്തപുരം: താരാപഥം ചേതോഹരം, കാര്‍മുകില്‍ വര്‍ണന്റെ ചുണ്ടില്‍, രാജഹംസമേ, രജനീ പറയൂ.. കെ.എസ് 'ചിത്ര'ഗീതം തുടരുകയാണ്. ഭിന്നശേഷി കുട്ടികളുടെ അമ്മമാരുടെ നേതൃത്വത്തില്‍ ഡിഫറന്റ് ആര്‍ട് സെന്ററില്‍ മോം സെന്റര്‍ എന്ന പേരില്‍ ആരംഭിച്ച സംരംഭക യൂണിറ്റുകള്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കെ.എസ് ചിത്ര. അമ്മമാരും ഭിന്നശേഷിക്കുട്ടികളും ആവശ്യപ്പെടുന്ന ഓരോ പാട്ടും തെല്ലും താരപ്പൊലിമയില്ലാതെ അവര്‍ പാടിക്കൊണ്ടേയിരുന്നു. ഇനിയും പറയൂ.. ഞാന്‍ ഏത് പാട്ടാണ് പാടേണ്ടത്. ആ എളിമയാര്‍ന്ന ചോദ്യത്തിന് കുട്ടികളും അമ്മമാരും നല്‍കിയ മറുപടികളൊക്കെയും പാട്ടുകളായി ചിത്ര പാടിക്കൊണ്ടേയിരുന്നു.  

പാടുക മാത്രമല്ല, അമ്മമാരെയും കുട്ടികളെയും ഒപ്പം പാടാനും ക്ഷണിച്ച് ചിത്ര കാണികളുടെ ഹൃദയം കവരുകയായിരുന്നു. ഡിഫറന്റ് ആര്‍ട് സെന്ററിലെ രാഹുലിനോടൊപ്പം താരാപഥം ചേതോഹരം എന്ന പാട്ടും അനന്യയോടൊപ്പമുള്ള പത്തുവെളുപ്പിന് എന്ന പാട്ടും സദസ്സിനെ തെല്ലൊന്നുമല്ല ആവേശം കൊള്ളിച്ചത്. സംരംഭത്തിന് എല്ലാവിധ ആശംസകളും നേര്‍ന്നാണ് അവര്‍ മടങ്ങിയത്.

ഡിഫറന്റ് ആര്‍ട് സെന്ററില്‍ 'ചിത്ര'ഗീതത്തിന്റെ മധുരിമ പെയ്തിറങ്ങി.. മനം നിറഞ്ഞ് ഭിന്നശേഷിക്കുട്ടികളും അമ്മമാരും

0 Comments

Leave a comment