/uploads/news/news_തിരുവനന്തപുരം_ജില്ലക്ക്_സൗജന്യ_ഓക്‌സിജന്..._1689590097_1182.jpg
CHARITY

തിരുവനന്തപുരം ജില്ലക്ക് സൗജന്യ ഓക്‌സിജന്‍ കോണ്‍സൻട്രേറ്ററുകളുമായി മമ്മൂട്ടി


തിരുവനന്തപുരം∙ നിർദ്ധനരായ കിടപ്പുരോഗികൾക്ക് ആശ്വാസമാകുന്ന മമ്മൂട്ടിയുടെ ആ 'ശ്വാസം' പദ്ധതി കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരത്തും. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല ഉത്ഘാടനം വെട്ടിയാട് എം ജി എം സ്കൂളിൽ ജൂലൈ 26 ന് മന്ത്രി ജി ആർ അനിൽ ഉത്ഘാടനം ചെയ്യും.

മമ്മൂട്ടി സ്ഥാപിച്ച കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ വൈസ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ ഉത്ഘാടനചടങ്ങിൽ അധ്യക്ഷത വഹിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള നിർദ്ധനരായ കിടപ്പ് രോഗികൾക്കും അവരെ ശുശ്രൂഷിക്കുന്ന വൃദ്ധ മന്ദിരങ്ങൾക്കും പാലിയേറ്റിവ് സൊസൈറ്റികൾക്കുമായി മുപ്പതിലധികം അപേക്ഷകൾ ലഭിച്ചിരുന്നതിൽ നിന്നുമാണ് തികച്ചും അർഹരായ പതിമൂന്ന് പ്രസ്ഥാനങ്ങളെ കണ്ടെത്തിയിരിക്കുന്നതെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരൻ എസ് എഫ് സി അറിയിച്ചു. കഴിഞ്ഞ മാസം ആശ്വാസം പദ്ധതിയുടെ സംസ്ഥാന തല ഉത്ഘാടനം മമ്മൂട്ടി കൊച്ചിയിൽ നിർവ്വഹിച്ചിരുന്നു.

തിരുവനന്തപുരം ജില്ലയിലെ മുണ്ടയ്ക്കൽ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിക്കും വേറ്റിനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിനും ഓക്സിജൻ കോണ്‍സൻട്രേറ്ററുകൾ (ᴏxʏɢᴇɴ ᴄᴏɴᴄᴇɴᴛʀᴀᴛᴏʀ) കൈമാറിയാണ് തിരുവനന്തപുരം ജില്ലാതല ഉത്ഘാടനം നടക്കുക.

മുണ്ടയ്ക്കൽ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിക്കും വേറ്റിനാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് സെന്ററിനും ഓക്സിജൻ കോണ്‍സൻട്രേറ്ററുകൾ (ᴏxʏɢᴇɴ ᴄᴏɴᴄᴇɴᴛʀᴀᴛᴏʀ) കൈമാറിയാണ് തിരുവനന്തപുരം ജില്ലാതല ഉത്ഘാടനം നടക്കുക.

0 Comments

Leave a comment