/uploads/news/news_ഡിഫറന്റ്_ആര്‍ട്_സെന്റര്‍_ഭിന്നശേഷി_സൗഹൃദ..._1684236199_1504.jpg
CHARITY

ഡിഫറന്റ് ആര്‍ട് സെന്റര്‍ ഭിന്നശേഷി സൗഹൃദത്തിന്റെ ഉദാത്ത മാതൃക: ഡോ.മുരളീ തുമ്മാരുകുടി


കഴക്കൂട്ടം, തിരുവനന്തപുരം: അരക്ഷിതാവസ്ഥയില്‍ നിന്നും ഭിന്നശേഷിക്കാരെ സംരക്ഷിച്ച് പുതിയൊരു ജീവിത മാര്‍ഗം നല്‍കാനും അവര്‍ക്ക് ലക്ഷ്യബോധം സൃഷ്ടിക്കാനും ഡിഫറന്റ് ആര്‍ട് സെന്റര്‍ ഒരുക്കുന്ന എല്ലാ സംരംഭങ്ങളും മാതൃകാപരമാണെന്ന് ജി20 ഗ്ലോബല്‍ ലാന്‍ഡ് ഇനിഷിയേറ്റീവ് ഡയറക്ടര്‍ ഡോ.മുരളീ തുമ്മാരുകുടി പറഞ്ഞു.  ഭിന്നശേഷിക്കുട്ടികള്‍ക്ക് ഡിജിറ്റല്‍ സാക്ഷരത ലഭ്യമാക്കാന്‍ ഡിഫറന്റ് ആര്‍ട് സെന്ററില്‍ ആരംഭിച്ച ടെക്സ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

ഭിന്നശേഷി സൗഹൃദത്തിന്റെ ഉദാത്തമായ മാതൃകയാണിവിടമെന്നും ഭിന്നശേഷിക്കാര്‍ക്കൊപ്പം രക്ഷിതാക്കളും ഉല്ലസിക്കുന്ന മറ്റൊരിടം വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറെ പരിഗണന നല്‍കേണ്ട വിഭാഗമാണ് ഭിന്നശേഷിക്കാര്‍.  ഇവരോട് സമൂഹത്തിന് വലിയൊരുത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിക്കുന്ന ഈ സെന്റര്‍ ലോകത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഭിന്നശേഷിക്കുട്ടികള്‍ക്ക് തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകള്‍ പഠിപ്പക്കുന്നതിനാണ് ടെക്‌സ എന്ന പദ്ധതി ആരംഭിച്ചത്.  യു.എസ്.ടിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കമ്പ്യൂട്ടര്‍ പഠനത്തോടൊപ്പം സൈബര്‍ ബോധവത്കരണവും കുട്ടികള്‍ക്ക് നല്‍കും.  ചടങ്ങില്‍ യു.എസ്.ടി വര്‍ക് പ്ലെയിസ് മാനേജ്‌മെന്റ് ആന്റ് ഓപ്പറേഷന്‍സ് സീനിയര്‍ ഡയറക്ടര്‍ ഹരികൃഷ്ണന്‍ മോഹന്‍കുമാര്‍, കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ബേബി ബാലകൃഷ്ണന്‍,  ഫോമ ഹൗസിംഗ് ഫോറം ചെയര്‍മാന്‍ ജോസഫ് ഔസോ, വിമെന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ സുജ ഔസോ, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് തുടങ്ങിയവര്‍ പങ്കെടുത്തു.

ഭിന്നശേഷിക്കുട്ടികള്‍ക്ക് തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകള്‍ പഠിപ്പക്കുന്നതിനാണ് ടെക്‌സ എന്ന പദ്ധതി ആരംഭിച്ചത്. കമ്പ്യൂട്ടര്‍ പഠനത്തോടൊപ്പം സൈബര്‍ ബോധവത്കരണവും കുട്ടികള്‍ക്ക് നല്‍കും.

0 Comments

Leave a comment