കഴക്കൂട്ടം: തണൽ ചാരിറ്റബിൾ ട്രസ്റ്റ് ചിറയിൻകീഴ് ഗവൺമെന്റ് താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു നേരത്തെ ആഹാരം നൽകുന്ന 'സ്പർശം' എന്ന പേരുള്ള പദ്ധതി ഒരു വർഷം പൂർത്തിയായി. കഴിഞ്ഞ പത്ത് വർഷക്കാലമായി കണിയാപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വനിതാ കൂട്ടായ്മയാണ് തണൽ ചാരിറ്റബിൾ ട്രസ്റ്റ്.
ഒന്നാം വാർഷികം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. തണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സൺ ജൗഹറ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ചിറയിൻകീഴ് ഏരിയ പ്രസിഡൻറ് എസ്. കബീർ സ്വാഗതം ആശംസിച്ചു. അംജദ് റഹ്മാൻ കണിയാപുരം, ഡോ ലക്ഷ്മി, ഹെഡ്നഴ്സ് ഷേർളി എന്നിവർ സംസാരിച്ചു.ആമിന ടീച്ചർ,സാജിദ, ഷറീന,ഷിഫാന,ഫൈസൽ പള്ളിനട, അനസ് ബഷീർ കണിയാപുരം,സുധീർ കരിച്ചാറ തുടങ്ങിയവർ നേതൃത്വം നൽകി.
ഒന്നാം വാർഷികത്തോടനുബന്ധിച്ച് പദ്ധതി കൂടുതൽ വിപുലീകരിക്കാൻ വേണ്ട പ്രവർത്തനങ്ങളിൽ സഹകരിയ്ക്കാനും പങ്കാളികളാകാനും താല്പര്യമുള്ളവർ ബന്ധപ്പെടുക : +91 99955 06682
കണിയാപുരം കേന്ദ്രമാക്കി, കഴിഞ്ഞ പത്ത് വർഷക്കാലമായി പ്രവർത്തിക്കുന്ന വനിതാ കൂട്ടായ്മയാണ് തണൽ ചാരിറ്റബിൾ ട്രസ്റ്റ്.





0 Comments