കഴക്കൂട്ടം: ടെക്നോപാർക്കിലെ പ്രമുഖ ഐ.ടി കമ്പനിയായ യു.എസ്.ടി ഗ്ലോബൽ - പാലിയം ഇന്ത്യയുമായി സഹകരിച്ച് കണിയാപുരം ബി.ആർ.സിലെ വിഭിന്ന ശേഷി കുട്ടികൾക്ക് ഡയപ്പർ വിതരണം ചെയ്തു.
കണിയാപുരം ബി.ആർ.സിയുടെ കീഴിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന 50 - ൽപരം കുട്ടികൾക്കാണ് ഡയപ്പർ വിതരണം ചെയ്തത്. ചന്തവിള വാർഡ് കൗൺസിലർ ബിനു കുമാർ വിതരണ ഉദ്ഘാടനം നിർവഹിച്ചു. കോഡിനേറ്റർ മധുസൂദനകുറുപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബി.പി.സി ഡോ. ഉണ്ണികൃഷ്ണൻ പാറയ്ക്കൽ യു.എസ്.ടി ഗ്ലോബൽ പ്രതിനിധികളായ പാർവതി, സായിലക്ഷ്മി, പാലിയം ഇന്ത്യ പ്രതിനിധികളായ ശരത്, ദേവിക, സ്പെഷ്യൽ എഡ്യൂക്കേറ്റർ സജകുമാരി തുടങ്ങിയവർ സംസാരിച്ചു
കണിയാപുരം ബി.ആർ.സിയുടെ കീഴിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന 50 - ൽപരം കുട്ടികൾക്കാണ് ഡയപ്പർ വിതരണം ചെയ്തത്





0 Comments