/uploads/news/1635-IMG_20200402_155701.jpg
Corona

ഇളംകുളം റസിഡന്റ്സ് 117 അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യ വസ്തുക്കൾ എത്തിച്ചു


കഴക്കൂട്ടം: ശ്രീകാര്യം, ഇളംകുളം റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 117 അതിഥി തൊഴിലാളികൾക്ക് രണ്ടു ദിവസത്തേക്കുള്ള ഭക്ഷ്യ വസ്തുക്കൾ എത്തിച്ചു. അസോസിയേഷന്റെ പരിധിയിൽ പത്തോളം വീടുകളിലായാണ് ഇവർ താമസിക്കുന്നത്. പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും വ്യക്തി ശുചിത്വം സൂക്ഷിക്കുന്നതിൻ്റെയും, മാസ്ക് ധരിക്കുന്നതിൻ്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണവും നടത്തി. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജഗോപാൽ, ശ്രീകുമാർ, പ്രസാദ്, സമിൻ സത്യദാസ് എന്നിവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

ഇളംകുളം റസിഡന്റ്സ് 117 അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യ വസ്തുക്കൾ എത്തിച്ചു

0 Comments

Leave a comment