തിരുവനന്തപുരം: ഗാന്ധിയൻ കളക്ടീവ് നടത്തുന്ന ദേശീയ ഉപവാസ ദിനാചരണത്തിന്റെ ഭാഗമായി കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഗാന്ധി മാർഗ്ഗ പ്രവർത്തകർ ഉപവാസ പ്രാർത്ഥനാ യജ്ഞം നടത്തി. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ഗാന്ധി മാർഗ്ഗ പ്രവർത്തകർ ഉപവാസ പ്രാർത്ഥനാ യജ്ഞത്തിൽ പങ്കാളികളായി. കൊറോണ ഭീഷണിയെ പ്രതിരോധിക്കുന്നതിന് ഗവണ്മെൻ്റ് പ്രഖ്യാപിച്ചിരിക്കുന്ന സുരക്ഷാ നിർദേശങ്ങളെയും ലോക് ഡൗണിനെയും പൂർണമായി ആദരിച്ച് കൊണ്ട് സ്വഭവനങ്ങളിലാണ് ഉപവാസത്തിലേർപ്പെട്ടത്. കൊറോണ ഭീഷണിയെ നേരിടുന്നതിന് മുന്നിൽ നിന്നു പ്രയത്നിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ, ശുചീകരണതൊഴിലാളികൾ, ഗവൺമെന്റ് ഉദ്യോഗസ്ഥർ എന്നിവരുടെ നിസ്വാർഥ സേവനങ്ങളെ ആദരിക്കുകയും അവരോട് നന്ദി അറിയിക്കുകയും ചെയ്യുന്നതിനും അസംഘടിതരായ ഇതര സംസ്ഥാനക്കാർക്കും പുറമ്പോക്കുകളിൽ വിശപ്പനുഭവിച്ചു കഴിയുന്നവരോടും ഐക്യദാർഢ്യപ്പെട്ടുമാണ് ഉപവാസം സംഘടിപ്പിച്ചത്. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ ഡോ. സുമൻജിത്ത് മിഷ തിരുവനന്തപുരത്തെ വസതിയിലും സംസ്ഥാന ഭാരവാഹികളായ എൻ.കെ.രഞ്ജിത്ത് നെയ്യാറ്റിൻകരയിലും സന്തോഷ് പട്ടഞ്ചേരി പാലക്കാടും, സാദിഖ് കൊട്ടുകാട് കൊല്ലത്തും, അരുൺ.ബി.ജെ ആറ്റിങ്ങലും ഉപവസിച്ചു.
കോവിഡ് 19 ആരോഗ്യ പ്രവർത്തകർക്കു പിന്തുണയുമായി ഗാന്ധിയൻ ഉപവാസം





0 Comments