മംഗലപുരം: ഉത്തരവാദിത്വം ചുമലിലേറ്റേണ്ടവരാണ് ജനപ്രധിനിധികൾ. അത് അക്ഷരാർത്ഥത്തിൽ തന്നെ നടപ്പിലാക്കുകയാണ് മംഗലപുരം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ. വാഹന സൗകര്യം ഇല്ലാത്ത മേഖലകളിൽ പ്രസിഡണ്ട് വേങ്ങോട് മധുവും വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫിയും ഭക്ഷ്യ ധാന്യങ്ങൾ തോളിൽ ചുമന്ന് എത്തിക്കുകയാണ്. ലോക്ഡൗണിൽ പുറത്തിറങ്ങാൻ കഴിയാതെ വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്നവരുടെ വീടുകളിൽ ഭക്ഷ്യധാന്യങ്ങൾ യഥാസമയം തന്നെ എത്തിച്ചു മംഗലപുരം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. അഗതികൾക്കും അലഞ്ഞു തിരിഞ്ഞു നടക്കുന്നവർക്കും ഒറ്റപ്പട്ടു കഴിയുന്നവർക്കും കമ്മ്യുണിറ്റി കിച്ചണിൽ നിന്നും പാചകം ചെയ്ത ആഹാരങ്ങൾക്കു പുറമെ ഭക്ഷ്യ ധാന്യങ്ങളും കൃത്യമായി എത്തിക്കുന്നുണ്ട്.
ഉത്തരവാദിത്വം അക്ഷരാർത്ഥത്തിൽ ചുമലിലേറ്റി ജനപ്രധിനിധികൾ





0 Comments