കഴക്കൂട്ടം: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ശാർക്കര ഗവ: യു.പി സ്കൂളിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചന് ഐ.എൻ.എൽ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ സഹായഹസ്തം. കമ്മ്യൂണിറ്റി കിച്ചനിലേക്കുള്ള പച്ചക്കറികൾ ഐ.എൻ.എൽ മണ്ഡലം പ്രസിഡൻ്റ് എ.എം.റഈസിൽ നിന്നും ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എസ്.ഡീന ഏറ്റുവാങ്ങി. ശാർക്കരയിലെ കമ്മ്യൂണിറ്റി കിച്ചൻ വഴി ദിവസവും 300 ലധികം ആളുകൾക്കാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ലോക്ഡൗൺ മൂലവും ഹോം ക്വാറന്റൈൻ മൂലവും ദുരിതത്തിലായ നിരവധി പേർക്ക് ആശ്വാസമാണ് ശാർക്കരയിലെ കമ്മ്യൂണിറ്റി കിച്ചൻ. ലോക്ഡൗൺ അവസാനിക്കുന്നതു വരെ കിച്ചണിലേയ്ക്ക് ആവശ്യമുള്ള പച്ചക്കറികൾ പൂർണ്ണമായും ഐ.എൻ.എൽ നൽകുമെന്ന് ഐ.എൻ.എൽ ജില്ലാ സെക്രട്ടറി ബഷറുള്ള ഇല്ല്യാസ് മുഹമ്മദ് പറഞ്ഞു. ചടങ്ങിൽ ഐ.എൻ.എൽ ജില്ലാ സെക്രട്ടറി ബഷറുള്ള മുഹമ്മദ് ഇല്ല്യാസ്, സിയാദ് മുസ്ലിയാർ, സാബു സത്താർ, സഫീർ അബ്ദുൽ വഹാബ് എന്നിവർ പങ്കെടുത്തു.
ചിറയിൻകീഴ് പഞ്ചായത്തിൻ്റെ കമ്മ്യൂണിറ്റി കിച്ചന് ഐ.എൻ.എല്ലിന്റെ സഹായഹസ്തം





0 Comments