പോത്തൻകോട്: രാജ്യത്ത് നടക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഭാരത ജനത പ്രകാശം പരത്തിയപ്പോൾ ദീപ പ്രഭയിൽ ശാന്തിഗിരിയിലെ താമര പർണശാലയും സാമൂഹിക അകലം പാലിച്ച് കൊണ്ട് ആശ്രമം ജനറൽ സെക്രട്ടറി സ്മി ഗുരുരത്നം ജ്ഞാന തപസ്വിയുടെയും ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാന തപസ്വിയുടെയും നേതൃത്വത്തിൽ നിയുക്തരായ സന്യാസിമാർ പർണശാലക്ക് ചുറ്റും വിളക്കുകൾ തെളിയിച്ചു. രോഗം സൃഷ്ടിച്ച അമാവാസിയിൽ നിന്നും വെളിച്ചത്തിന്റെ പൗർണ്ണമിയിലേക്ക് പോകാൻ രാജ്യം തെളിയിച്ച നന്മയുടെ ചെരാതുകൾ ലോകത്തിന് മാതൃകയായെന്ന് സ്വാമി ഗുരുരത്നം പറഞ്ഞു. ഇതിന്റെ ശാസ്ത്രീയതയല്ല, ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കുന്നുവെന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
ശാന്തിഗിരിയിലെ താമര പർണശാലയിലും ദീപങ്ങൾ തെളിഞ്ഞു





0 Comments