/uploads/news/1619-IMG-20200401-WA0065.jpg
Corona

കൊറോണ മരണം. പോത്തൻകോട് വാവറ അമ്പലം പ്രദേശങ്ങൾ അണു വിമുക്തമാക്കി


പോത്തൻകോട്: വാവറ അമ്പലത്തിൽ കഴിഞ്ഞ ദിവസം കൊവിഡ് 19 ബാധിച്ച് അബ്ദുൽ അസീസ് മരിച്ചതിനെ തുടർന്ന് നഗരസഭാ പരിധിയായ പോത്തൻകോട് പ്രദേശങ്ങൾ തിരുവനന്തപുരം കോർപ്പറേഷൻ മേയർ കെ.ശ്രീകുമാറിൻ്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. പോത്തൻകോട് ഗ്രാമ പഞ്ചായത്തിലെ പല ഭാഗങ്ങളിലും ഇയാൾ സന്ദർശിച്ചതിനെ തുർന്നാണ് നടപടി. ജില്ല ഭരണകുടത്തിന്റെ ഇടപെടലിലൂടെ മരിച്ച അബ്ദുൽ അസീസിൻ്റെ വീട്, വാവറ അമ്പലം ജംഗ്ഷൻ, സഹകരണ ബാങ്ക്, ജുമാ മസ്ജിദ്, പോത്തൻകോട് ജംഗ്ഷൻ, ബസ് ഡിപ്പോ, മാർക്കറ്റ്, പഞ്ചായത്ത് ഓഫീസ്, കൊച്ചാലുംമൂട്, മഞ്ഞമല പ്രദേശങ്ങൾ, തച്ചപ്പള്ളി എൽ.പി.എസ്, പോത്തൻകോട് കെ.എസ്.ഇ.ബി ഓഫീസ് എന്നിവിടങ്ങളാണ് അണുവിമുക്തമാക്കിയത്. എല്ലാ സുരക്ഷാ മുൻകരുതലുകളും സംസ്ഥാന സർക്കാരും പഞ്ചായത്തും സ്വീകരിച്ചിട്ടുണ്ട്. വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെ.പ്രശാന്ത്, പോത്തൻകോട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേണുഗോപാലൻ നായർ, പോത്തൻകോട് ഠൗൺ വാർഡ് മെമ്പർ സജിത്ത്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും നേതൃത്വം നൽകി. കൂടാതെ പ്രദേശത്ത് ആറ്റിങ്ങൽ ഡി.വൈ.എസ്.പിയുടെയും, പോത്തൻകോട് സബ് ഇൻസ്പെക്ടറുടെയും നേതൃത്യത്തിൽ പ്രദേശത്ത് റൂട്ട് മാർച്ചും നടത്തി. 3 ദിവസത്തേക്ക് കടകൾ പൂർണ്ണമായും അടച്ചിടാനും തീരുമാനിച്ചു.

കൊറോണ മരണം. പോത്തൻകോട് വാവറ അമ്പലം പ്രദേശങ്ങൾ അണു വിമുക്തമാക്കി

0 Comments

Leave a comment