/uploads/news/2224-eiHTYV819685.jpg
Corona

ഞായറാഴ്ചകളിലെ ലോക്ക് ഡൗണും,രാത്രികാല കർഫ്യൂവും പിൻവലിച്ചു.


തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന ഞായറാഴ്ചകളിലെ ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും പൂർണ്ണമായും പിൻവലിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.കോവിഡിനൊപ്പം ജീവിക്കുക എന്ന തീരുമാനത്തിലേക്ക് പോകേണ്ടത് ആവശ്യമാണെന്നും നിലവിലെ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഞായറാഴ്ചകളിലെ ലോക്ക് ഡൗണും,രാത്രികാല കർഫ്യൂവും പിൻവലിച്ചു.

0 Comments

Leave a comment