കഴക്കൂട്ടം: കാട്ടായിക്കോണം ലോഗോസ് കോളേജ് ഓഫ് തിയോളജി, കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു സഹായമായി പോത്തൻകോട് ഗ്രാമ പഞ്ചായത്തിന് രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപയുടെ ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. കോളേജിലെ ജീവനക്കാരും കുടുംബാംഗങ്ങളും ചേർന്നാണ് ഭക്ഷ്യ ധാന്യങ്ങൾ കിറ്റുകളിൽ നിറച്ചത്. അരി, സവാള, മല്ലിപ്പൊടി, ജീരകം, മുളക് പൊടി, പരിപ്പ് എന്നിവയടങ്ങിയ രണ്ടായിരം കിറ്റുകളാണ് പഞ്ചായത്തിനു കൈത്താങ്ങായി തയ്യാറാക്കി നൽകിയത്. കോളേജ് ഡയറക്ടർ എബ്രഹാം തോമസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർക്ക് കിറ്റുകൾ കൈമാറി. പഞ്ചായത്ത് മെമ്പർ എസ്.വി.സജിത്ത്, എൻ.കവിരാജൻ, സന്നദ്ധ സംഘടനാ വോളൻ്റിയർമാർ എന്നിവർ സന്നിഹിതനായിരുന്നു.
ബൈബിൾ കോളേജ് ഓഫ് തിയോളജിയുടെ വക രണ്ടായിരം ഭക്ഷ്യധാന്യ കിറ്റുകൾ





0 Comments