https://kazhakuttom.net/images/news/news.jpg
Corona

മാനസിക ആരോഗ്യത്തിന് ആയുർവേദ ഹെൽപ്പ് ഡെസ്ക്


തിരുവനന്തപുരം: കൊറോണയെ അകറ്റണമെങ്കിൽ മുൻകരുതലുകൾക്കൊപ്പം രോഗ പ്രതിരോധ ശേഷിയും മെച്ചപ്പെടുത്തണം. ഒരാളിന്റെ രോഗ പ്രതിരോധ ശേഷി അയാളുടെ മാനസികവും ശാരീരികവുമായ അവസ്ഥകളെ ആശ്രയിച്ചിരിക്കുന്നു. കൊറോണ വൈറസ് ലോക രാഷ്ട്രങ്ങൾ കീഴടക്കി തുടങ്ങിയതു മുതൽ ആൾക്കാർ പരിഭ്രാന്തിയിലാണ്. പലരും ഉറക്കമില്ലാത്തവരും ദു:സ്വപ്നം കണ്ട് ഞെട്ടിയുണരുന്നവരും ആയി മാറിയിട്ടുണ്ട്. തിരികെ തൊഴിലിൽ പ്രവേശിക്കുവാൻ സാധിക്കുമോ, ഇട്ടെറിഞ്ഞ് പോയ വസ്തുക്കൾ തിരികെ ലഭിക്കുമോ, തന്റെ പ്രിയപ്പെട്ടവർക്ക് ആപത്ത് സംഭവിക്കുമോ, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ തൻ്റെ വേണ്ടപ്പെട്ടവരെ ആര് നോക്കും തുടങ്ങി നിരവധി ചിന്തകൾ മാനസിക ആരോഗ്യത്തെ വല്ലാതെ ഉലയ്ക്കുന്നുണ്ട്. ഇത്തരം ആകുലതകൾക്ക് പരിഹാരം നിർദ്ദേശിച്ചിരുന്ന ആരോഗ്യ പ്രവർത്തകരെല്ലാം ഇപ്പോൾ വളരെ തിരക്കിലുമാണ്. ക്വാറന്റയിനിൽ കഴിയുന്ന വരും അവരുടെ ബന്ധുക്കളും അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ ചെറുതല്ല. കൂടാതെ ചില വാട്സ്ആപ്പ് സന്ദേശങ്ങൾ ഉണ്ടാക്കുന്ന ആശയക്കുഴപ്പവും കൂടിയാകുമ്പോൾ കൊറോണക്കാലം കഴിഞ്ഞാലും മനോവ്യഥ മാറാത്ത വിധം കാര്യങ്ങൾ കൈവിട്ടു പോകാം. അത്തരം ആൾക്കാരെ സഹായിക്കുന്നതിന് ഭാരതീയ ചികിത്സാ വകുപ്പ് എല്ലാ ജില്ലകളിലും ഹലോ മൈ ഡിയർ ഡോക്ടർ എന്ന പേരിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ടെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ.കെ.എസ്. പ്രിയ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ ഈ സേവനം ആവശ്യമുള്ളവർ 9447963481, 9495148480, 9400523425, 9142417621 എന്ന നമ്പറുകളിൽ വിളിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റോബർട്ട് രാജ് അറിയിച്ചു.

മാനസിക ആരോഗ്യത്തിന് ആയുർവേദ ഹെൽപ്പ് ഡെസ്ക്

0 Comments

Leave a comment