തിരുവനന്തപുരം: നഗരസഭയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിലുള്ള മൂന്നാമത്തെ ജനകീയ ഹോട്ടൽ വള്ളക്കടവ് എൻ.എസ് ഡിപ്പോയിൽ മന്ത്രി ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. 20 രൂപക്ക് ഊണ് ലഭ്യമാവുന്ന ജനകീയ ഹോട്ടലുകൾ വഴി ആവശ്യക്കാർക്ക് 25 രൂപക്ക് ഊണ് വീടുകളിലും എത്തിച്ചു തരും. വള്ളക്കടവിലേത് കൂടാതെ എസ്.എം.വി സ്കൂളിന് എതിർവശം, പി.എം.ജി ജംഗ്ഷനിലെ പ്ലാനിറ്റോറിയാം കോമ്പൗണ്ട് എന്നിവിടങ്ങളിലാണ് മറ്റ് ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. ദിവസവും രണ്ടായിരത്തിലധികം ഊണുകൾ ഇവിടങ്ങളിൽ നിന്ന് വിതരണം ചെയ്യുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ വിശപ്പ് രഹിത നഗരം പദ്ധതിയുടെ ഭാഗമായാണ് നഗരത്തിലും ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. ജനകീയ ഹോട്ടലുകളുടെ പ്രവർത്തനങ്ങൾക്കായി 3 കോടി രൂപയാണ് നഗരസഭയുടെ 2020 - 21 ബഡ്ജറ്റിൽ മാറ്റിവച്ചിരിക്കുന്നത്. www.covid19tvm.com എന്ന വെബ് സൈറ്റ് വഴി ഓൺലൈനായും ജനകീയ ഹോട്ടലുകളിൽ ഭക്ഷണം ഓർഡർ ചെയ്യാവുന്നതാണ്. ജനകീയ ഹോട്ടൽ വഴി ഭക്ഷണം ലഭ്യമാകുന്നതിന് 94964 34448 , 94964 34449, 94964 34450 എന്നീ നമ്പരുകളിൽ വിളിക്കേണ്ടതാണ്. ജനകീയ ഹോട്ടലുകൾ വഴി ഭക്ഷണം ആവശ്യമുള്ളവർ തലേ ദിവസം എട്ട് മണിയ്ക്ക് മുമ്പ് ഓർഡറുകൾ നൽകേണ്ടതാണ്.
മൂന്നാമത്തെ ജനകീയ ഹോട്ടൽ വള്ളക്കടവ് എൻ.എസ് ഡിപ്പോയിൽ തുടങ്ങി





0 Comments