/uploads/news/1002-20190926_194314.jpg
Crime

അഞ്ചു വയസുകാരന് പ്രകൃതി വിരുദ്ധ പീഡനം. യുവാവ് അറസ്റ്റിൽ


കടയ്ക്കാവൂർ: വീട്ടിൽ ടി.വി.കാണാൻ വന്ന അഞ്ചു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിനെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. വക്കം പണയിൽ കടവ് തോപ്പിൽ ലക്ഷംവീട്ടിൽ കോളനിയിൽ വിജി എന്ന വിജയകുമാർ (37) ആണ് പിടിയിലായത്. ചൊച്ചാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. വീട്ടിൽ ടി.വി കാണാൻ വന്ന കുട്ടിയെ വിജയകുമാർ മുറിയിൽ കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ കുട്ടി ഭക്ഷണം കഴിക്കാതിരിക്കുകയും കുട്ടിയുടെ അച്ഛൻ വീട്ടിലെത്തിയ ശേഷം സംഭവം അച്ഛനോട് പറയുകയുമായിരുന്നു. തുടർന്ന് അച്ഛൻ കടയ്ക്കാവൂർ എസ്.ഐ.യെ വിവരം അറിയിച്ചു. ഉടൻ തന്നെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ നിയമ പ്രകാരം കേസെടുത്ത് പ്രതിയെ പിടികൂടുകയുമായിരുന്നു. ഭയം നിമിത്തം കുട്ടി ആദ്യം സംഭവം പറയാൻ കൂട്ടാക്കിയിരുന്നില്ല. കൂടുതൽ ചോദിച്ചപ്പോഴാണ് കുട്ടി വിവരം പറയാൻ തയാറായത്. ഇതിനിടയിൽ കുട്ടിയുടെ വീട്ടുകാരും പ്രതിയും തമ്മിൽ സംഭവത്തിന്റെ പേരിൽ വഴക്കുണ്ടാകുകയും ചെയ്തിരുന്നു. സംഭവം കേസാകും എന്ന് മനസിലായ പ്രതി മുങ്ങുകയും ചെയ്തു. പിന്നീട് വീണ്ടും വീട്ടിലെത്തി വസ്ത്രങ്ങളെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കതക് ചവിട്ടിപ്പൊളിച്ചാണ് പോലീസ് പിടികൂടിയത്. കടയ്ക്കാവൂർ സി.ഐ ശ്രീകുമാറിന്റെ നിർദ്ദേശ പ്രകാരം കടക്കാവൂർ എസ്.ഐ വിനോദ് വിക്രമാദിത്യൻ, എസ്.സി.പി.ഒ ഡീൻ, സി.പി.ഒമാരായ ബിനോജ്, രാജീവ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

അഞ്ചു വയസുകാരന് പ്രകൃതി വിരുദ്ധ പീഡനം. യുവാവ് അറസ്റ്റിൽ

0 Comments

Leave a comment