പോത്തൻകോട്: അനധികൃതമായി 16 കി.ഗ്രാം ചന്ദന തടികൾ സൂക്ഷിച്ചിരുന്ന യുവാവ് പോത്തൻകോട് പോലീസിന്റെ പിടിയിലായി. അയിരൂപ്പാറ തുണ്ടത്തിൽ ചേങ്കോട്ടുകോണം പനയ്ക്കൽ വീട്ടിൽ അശോക് കുമാർ (40) ആണ് അറസ്റ്റിലായത്. പ്രതിയുടെ വീട്ടിൽ അനധികൃതമായി ചന്ദനം സൂക്ഷിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചന്ദനത്തടികൾ കണ്ടെത്തിയത്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി വിദ്യാധരന്റെ നിർദേശ പ്രകാരം പോത്തൻകോട് എസ്.എച്ച്.ഒ സുജിത്ത്.പി.എസ്, സബ് ഇൻസ്പെക്ടർ അജീഷ്.വി.എസ്, അഡീഷണൽ എസ്.ഐ കെ.രവീന്ദ്രൻ, എസ്.സി.പി.ഒ ഷാജഹാൻ, സി.പി.ഒമാരായ അരുൺ ശശി, വിനീഷ്.എൻ.വി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരിൽ പോത്തൻകോട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അനധികൃതമായി ചന്ദന തടികൾ സൂക്ഷിച്ചിരുന്ന യുവാവ് പിടിയിൽ





0 Comments