https://kazhakuttom.net/images/news/news.jpg
Crime

കിളിമാനൂരിൽ ചാരായം വാറ്റി ആവശ്യക്കാർക്ക് വിൽക്കുന്നയാൾ പിടിയിൽ


കിളിമാനൂർ: സ്ഥിരമായി യഥേഷ്ടം ചാരായം വാറ്റി ആവശ്യക്കാർക്ക് വിൽപ്പന നടത്തിയിരുന്നയാൾ അറസ്റ്റിലായി. നഗരൂർ ആൽത്തറമൂട് ദർശനാവട്ടം വിളയ്ക്കാട്ടുകോണത്ത് വിനോദ് (57) ആണ് പിടിയിലായത്. കിളിമാനൂർ എക്സൈസ് ഇൻസ്പെക്ടർ എസ്.പി.അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട് വളഞ്ഞ് പിടികൂടിയത്. കഴിഞ്ഞ കുറേക്കാലമായി പ്രദേശത്ത് ഇയാളുടെ നേതൃത്വത്തിൽ എക്സൈസിനെ കബളിപ്പിച്ച് വ്യാജ ചാരായ നിർമാണവും വിൽപ്പനയും നടന്നു വരികയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ ഇയാളുടെ വീട് വളഞ്ഞ് നടത്തിയ പരിശോധനയിൽ വീടിന്റെ ടെറസിൽ നിന്നും ചാരായം വാറ്റ് ഉപകരണങ്ങളും 1 ലിറ്റർ വാറ്റ് ചാരായവും പിടികൂടിയതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. തുടർന്ന് അബ്കാരി ആക്ട് സെക്ഷൻ 8(1), 8(2) പ്രകാരം സി.ആർ നമ്പർ: 89/2019 പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി. സംഘത്തിൽ പ്രവന്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ, എക്സൈസ് ഉദ്യോഗസ്ഥരായ അനീഷ്, ഷമീർ, ആദർശ്, വിഷ്ണു, ലിജി എന്നിവരടങ്ങുന്ന എക്സൈസ് സംഘമാണ് പ്രതിയെ പിടി കൂടിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വരും ദിവസങ്ങളിലും പരിസരത്ത് പരിശോധന നടത്തുമെന്ന് എക്സൈസ് ഇൻസ്പെക്ടർ എസ്.പി.അനിൽ കുമാർ അറിയിച്ചു.

കിളിമാനൂരിൽ ചാരായം വാറ്റി ആവശ്യക്കാർക്ക് വിൽക്കുന്നയാൾ പിടിയിൽ

0 Comments

Leave a comment